സത്യൻ അന്തിക്കാട് - മോഹൻലാൽ ചിത്രം 'ഹൃദയപൂർവം' പുനെയിൽ ഒരുങ്ങുന്നു

ഏറെക്കാലത്തിനു ശേഷമാണ് സത്യൻ അന്തിക്കാടിന്‍റെ ചിത്രം കേരളത്തിനു പുറത്ത് ചിത്രീകരിക്കുന്നത്.
Mohanlal- sathyan anthikkad film shooting at pune

സത്യൻ അന്തിക്കാട് - മോഹൻലാൽ ചിത്രം 'ഹൃദയപൂർവം' പുനെയിൽ ഒരുങ്ങുന്നു

Updated on

മലയാള സിനിമയിലെ മികച്ച ആകർഷക കൂട്ടുകെട്ടായ സത്യൻ അന്തിക്കാട് - മോഹൻലാൽ കോംബോയിലെ ഹൃദയപൂർവ്വം എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പുനെയിൽ തുടരുന്നു. ആശിർവ്വാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്‍റെ കേരള പോർഷനുകൾ പൂർത്തിയാക്കി.

പുനെയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു കഥയാണ് ഈ ചിത്രത്തിന്‍റേതെന്ന് സംവിധായകനായ സത്യൻ അന്തിക്കാട് പറയുന്നു. ഏറെക്കാലത്തിനു ശേഷമാണ് സത്യൻ അന്തിക്കാടിന്‍റെ ഒരു ചിത്രം കേരളത്തിനു പുറത്ത് ചിത്രീകരിക്കുന്നത്. മണ്ടന്മാർ ലണ്ടനിൽ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം ലണ്ടനിൽ നടത്തിയിരുന്നു.

ചെന്നൈ നഗരവും, പൊള്ളാച്ചിയും, ഊട്ടിയുമൊക്കെ സത്യൻ അന്തിക്കാടിന്‍റെചിത്രങ്ങൾക്ക് പ്രധാന പശ്ചാത്തലങ്ങളായിട്ടുണ്ട്.

മുംബൈയിൽ നിരവധി മലയാള ചിത്രങ്ങളുടെ ചിത്രീകരണം നടന്നിട്ടുണ്ടങ്കിലും, മുംബൈ നഗരത്തിൽ നിന്നും വിദൂരമല്ലാത്തതും എന്നാൽ വൻസിറ്റിയുമായ പൂനയിൽ ഒരു സിനിമയുടെ ചിത്രീകരണം ആദ്യമാണെന്നുതന്നെ പറയാം.

ഒരു മാസത്തോളം നീണ്ടുനിൽക്കുന്നതാണ് പൂനയിലെ ചിത്രീകരണം. ലാലു അലക്സ്, സംഗീത് പ്രതാപ്,മാളവിക മോഹൻ,സംഗീത തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അഖിൽ സത്യന്‍റേതാണു കഥ, ടി.പി. സോനു എന്ന നവാഗതൻ തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിന്‍റെ പ്രധാന സംവിധാനസഹായി.

ഗാനങ്ങൾ - മനു മഞ്ജിത്ത്, സംഗീതം - ജസ്റ്റിൻ പ്രഭാകർ, അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ.രാജഗോപാൽ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com