മോഹൻലാൽ - ശോഭന ചിത്രത്തിനു പേരിട്ടു

പത്തനംതിട്ടക്കാരനായ ടാക്സി ഡ്രൈവറുടെ വേഷമാണ് ചിത്രത്തിൽ മോഹൻലാലിന്
മോഹൻലാൽ - ശോഭന ചിത്രത്തിനു പേരിട്ടു | Mohanlal - Shobhana film name
മോഹൻലാൽ - ശോഭന ചിത്രത്തിനു പേരിട്ടു
Updated on

ദീർഘകാലത്തിനു ശേഷം മോഹൻലാലും ശോഭനയും ഒരുമിക്കുന്ന സിനിമയ്ക്ക് 'തുടരും' എന്നു പേരിട്ടു. രജപുത്ര വിഷ്യൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത് നിർമിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം ഇതുവരെ അറിയപ്പെട്ടിരുന്നത് എൽ360 എന്നാണ്.

നൂറുദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് വിവിധ ലൊക്കേഷനുകളിലായി ഈ ചിത്രത്തിനു വേണ്ടി വന്നത്. ശക്തമായ കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന ഈ ചിത്രം വിശാലമായ ക്യാൻവാസിൽ വലിയ താരനിരയുമായാണ് എത്തുന്നത്.

പത്തനംതിട്ടക്കാരനായ ടാക്സി ഡ്രൈവറുടെ വേഷമാണ് ചിത്രത്തിൽ മോഹൻലാലിന്.

സൗദി വെള്ളക്ക, ഓപ്പറേഷൻ ജാവ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ തരുൺ മൂർത്തിക്കൊപ്പം കെ.ആർ. സുനിലും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അന്തരിച്ച എഡിറ്റർ നിഷാദ് യൂസഫിന്‍റെ അവസാന ചിത്രങ്ങളിലൊന്നാണിത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com