മോഹൻലാൽ - തരുൺ മൂർത്തി ചിത്രം 'അതി മനോഹരം' തൊടുപുഴയിൽ പുരോഗമിക്കുന്നു

ആഷിക് ഉസ്‌മാൻ നിർമിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന്‍റെ പ്രധാന ചിത്രീകരണം തൊടുപുഴയിൽ പൂർത്തിയാകുന്നു
Mohanlal film Athi Manoharam shoot progressing in Thodupuzha

മീര ജാസ്മിൻ, മോഹൻലാൽ

Updated on

ആഷിക് ഉസ്‌മാൻ നിർമിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് തൊണ്ണൂറു ദിവസത്തോളം പൂർത്തിയാക്കി തൊടുപുഴയിൽ പുരോഗമിക്കുന്നു. കൊച്ചിയിലും രണ്ടാഴ്ചയോളം നീണ്ടുനിന്ന ചിത്രീകരണം ഈ ചിത്രത്തിനുണ്ടായിരുന്നു.

ജൂൺ ഇരുപതോടെ ഈ ഷെഡ്യൂൾ പൂർത്തിയാക്കുന്ന ചിത്രം പിന്നീട് ജൂലൈ പകുതിയോടെ പുനരാരംഭിക്കും. ജൂൺ അവസാന വാരം മോഹൻലാൽ യൂറോപ്യൻ പര്യടനം ആരംഭിക്കുന്നതു കൊണ്ടാണ് ഇപ്പോൾ ഷെഡ്യൂൾ പൂർത്തിയാക്കുന്നതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.

Mohanlal film Athi Manoharam shoot progressing in Thodupuzha

'അതിമനോഹരം' ഷൂട്ടിങ് പുരോഗമിക്കുന്നു.

ജൂലൈ പകുതിയിൽ മോഹൻലാൽ മടങ്ങിയെത്തുന്നതോടെ ചിത്രത്തിന്‍റെ അവസാന ഘട്ട ചിത്രീകരണം ആരംഭിക്കും. തൊടുപുഴ, കൊച്ചി, ശബരിമല, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലായാണ് അവസാന ഘട്ട ചിത്രീകരണം. നൂറ്റിഇരുപതു ദിവസത്തോളം നിശ്ചയിച്ച ചിത്രീകരണത്തിന്‍റെ മേജർ പോർഷനുകളും പൂർത്തിയായി കഴിഞ്ഞു.

ലൗലജൻ എന്ന സാധാരണക്കാരനായ പൊലീസ് സബ് ഇൻസ്പക്റ്ററുടെ ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. നായികയായി എത്തുന്നത് മീരാ ജാസ്മിനാണ്.

ലാലു അലക്സ്, മനോജ് കെ. ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർഥന എന്നിവരും പ്രധാന താരങ്ങളാണ്. ഇഷ്ക്, ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ. സംഗീതം. ജേക്സ് ബിജോയ്. ഷാജികുമാറാണ് ഛായാഗ്രാഹകൻ. എഡിറ്റിങ് വിവേക് ഹർഷൻ.

logo
Metro Vaartha
www.metrovaartha.com