മോഹൻലാലും പ്രണവും ഒന്നിക്കുന്നു

പ്രണവ് നായകനാകുന്ന സിനിമയിൽ പ്രധാനപ്പെട്ട ഒരു വേഷം അവതരിപ്പിക്കാൻ മോഹൻലാൽ സമ്മതം മൂളിയെന്ന് സൂചന
Mohanlal with son Pranav
മോഹൻലാലിനൊപ്പം പ്രണവ് മോഹൻലാൽFile
Updated on

മോഹൻലാലും മകൻ പ്രണവ് മോഹൻലാലും ഒരുമിച്ച് അഭിനയിക്കുന്നു. എന്നാൽ, മലയാളത്തിലല്ല തെലുങ്കിലാണ് അച്ഛൻ - മകൻ കോംബോ വരാൻ പോകുന്നത്.

നേരത്തെ മോഹൻലാൽ പ്രധാന റോളിലെത്തിയ ജനതാ ഗാരേജ് എന്ന ചിത്രം സംവിധാനം ചെയ്ത കൊരട്ടല ശിവയുടെ പുതിയ ചിത്രത്തിലൂടെയാണ് പ്രണവ് തെലുങ്കിൽ അരങ്ങേറ്റം കുറിക്കാൻ പോകുന്നത്. ഇതിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കാൻ മോഹൻലാലും സമ്മതം മൂളിയെന്നാണ് സൂചന.

മോഹൻലാൽ നായകനായ ഒന്നാമൻ, സാഗർ ഏലിയാസ് ജാക്കി എന്നീ സിനിമകളിൽ പ്രണവ് അതിഥി വേഷങ്ങളിലെത്തിയിരുന്നു. പ്രണവ് നായകനായി അരങ്ങേറ്റം കുറിച്ച ആദി എന്ന സിനിമയിൽ മോഹൻലാലും ഒരു കാമിയോ റോൾ ചെയ്തു. പിന്നീട് കുഞ്ഞാലി മരയ്ക്കാരിൽ മോഹൻലാലിന്‍റെ ചെറുപ്പം അവതരിപ്പിച്ചതും പ്രണവ് ആയിരുന്നു.

എന്നാൽ, ഈ സിനിമകളൊന്നും ഇരുവരും ഒന്നിച്ച മുഴുനീള കോംബോകൾക്ക് അവസരമായിരുന്നില്ല. ഇങ്ങനെയൊരു അവസരമാണ് തെലുങ്ക് ചിത്രത്തിലൂടെ മോഹൻലാൽ - പ്രണവ് ആരാധകരെ കാത്തിരിക്കുന്നത്.

ഇതിനിടെ, മോഹൻലാലിന്‍റെ ആദ്യ സംവിധാന സംരംഭമായ ബറോസിലും പ്രണവിന്‍റെ പങ്കാളിത്തമുണ്ടെന്ന സൂചനകൾ പുറത്തുവന്നിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com