

അരികിൽ എന്ന സിനിമയുടെ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവഹിക്കുന്നു.
AI generated summary, newsroom reviewed
നവാഗതനായ രജീഷ് രാജൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന അരികിൽ എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവഹിച്ചു. ലൂസിഫർ, ഗുമസ്തൻ, ആഘോഷം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജെയ്‌സ് ജോസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം അവതരണത്തിലും കഥയിലും പ്രത്യേകതകൾ നിറഞ്ഞതാണ്.
തികഞ്ഞ ഒരു പരീക്ഷണ ചിത്രം എന്നാണ് സംവിധായകൻ ഇതിനെക്കുറിച്ചു പറഞ്ഞത്. സ്നേഹം പറയാനോ പ്രകടിപ്പിക്കാനോ ശീലിച്ചിട്ടില്ലാത്ത ഗൗരവ സ്വഭാവക്കാരനായ ഒരു മനുഷ്യന്‍റെ ജീവിതത്തിലൂടെയാണ് കഥാ പുരോഗതി. ചില പ്രത്യേക സാഹചര്യങ്ങൾ അദ്ദേഹത്തെ ഒറ്റപ്പെട്ട ജീവിതത്തിലെത്തിച്ചു. അപ്പോഴാണ് ചില സത്യങ്ങൾ അദ്ദേഹത്തിനു തിരിച്ചറിയാൻ കഴിഞ്ഞത്. ഈ തിരിച്ചറിവുകൾ അകന്നുപോയവരുടെ അരികിലെത്താൻ ആഗ്രഹമുണ്ടാക്കുന്നു. ഈ സംഭവങ്ങളാണ് ഹൃദ്യമായ മുഹൂർത്തങ്ങളിലൂടെഅരികിൽ എന്ന ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മാധവൻ നായർ എന്ന കഥാപാത്രത്തെയാണ് ജെയ്‌സ് ജോസ് അവതരിപ്പിക്കുന്നത്.
ഡാഡീസ് ഡ്രീം എന്‍റെർടെയ്ൻമെന്‍റിന്‍റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്‍റെ കോ പ്രൊഡക്ഷൻ സിജി ഗ്രൂപ്പാണ്. ശ്രീജിത്ത് ഇടവനയാണ് സംഗീതം പകർന്നിരിക്കുന്നത്. ഛായാഗ്രഹണം- സിബി ജോസഫ്. എഡിറ്റിങ് - സുജീർ ബാബു സുരേന്ദ്രൻ. നവംബർ 21-നു ചിത്രീകരണം തുടങ്ങും. വടക്കഞ്ചേരി, പാലക്കാട് ഭാഗങ്ങളിലാണ് ലൊക്കേഷനുകൾ.
Mohanlal Unveils Title of Arikil, Starring Jaise Jose
AI generated summary, newsroom reviewed