ഹിന്ദി ദൃശ്യം 3 കണ്ട് മോഹൻലാൽ, റിവ്യൂ പങ്കുവച്ച് താരം

ബോക്സ്ഓഫിസിൽ സൂപ്പർഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുകയാണ് ദൃശ്യം : ദി കൺക്ലൂഷൻ
mohanlal watch hindi drishyam 3

ഹിന്ദി ദൃശ്യം 3 കണ്ട് മോഹൻലാൽ, റിവ്യൂ പങ്കുവച്ച് താരം

Updated on: 

ബോക്സ്ഓഫിസിൽ സൂപ്പർഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുകയാണ് ദൃശ്യം : ദി കൺക്ലൂഷൻ. മലയാളത്തേക്കാൾ ഒരുപടി മുകളിലാണ് ഹിന്ദി ദൃശ്യം 3 എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇപ്പോൾ ചിത്രം കണ്ട് അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ. ഈ യാത്രയ്ക്ക് അനുയോജ്യമായ അവസാനം കണ്ടെത്തിയ രീതിയെ അഭിനന്ദിക്കുന്നു എന്നാണ് താരം വ്യക്തമാക്കിയത്.

ഞാൻ ദൃശ്യം : ദി കൺക്ലൂഷൻ കണ്ടു. ജനപ്രിയമായ ഈ യാത്രയ്ക്ക് അനുയോജ്യമായ അവസാനം കണ്ടെത്തിയ രീതിയെ ഞാൻ അഭിനന്ദിക്കുന്നു. അഭിഷേക് പഥക്, കുമാർ മംഗത് പഥക്, അയയേ ദേവ്ഗൺ കൂടാതെ ചിത്രത്തിന്‍റെ എല്ലാ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. വളരെ നന്നായി ചെയ്തു.- എന്നാണ് മോഹൻലാൽ പറഞ്ഞത്.

സിനിമ റിലീസ് ചെയ്യുന്നതിനു മുൻപേ മോഹൻലാൽ ചിത്രം കാണണമെന്ന് അജയ് ദേവ്ഗൺ പറഞ്ഞിരുന്നു. മലയാളം ദൃശ്യം 3ൽ നിന്ന് വളരെ വ്യത്യസ്തമായാണ് ചിത്രം എടുത്തിരിക്കുന്നത്. ദൃശ്യം: ദി കൺക്ലൂഷന് വലിയ പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ 489 കോടിയിൽ അധികം രൂപയാണ് ചിത്രം കളക്റ്റ് ചെയ്തത്.

logo
Metro Vaartha
www.metrovaartha.com