വിംബിൾഡൺ മാച്ച് ആസ്വദിച്ച് മോഹൻലാൽ

നീല ഫോർമൽ സ്യൂട്ടിൽ ഗ്യാലറിയിലിരിക്കുന്ന ചിത്രങ്ങൾ വിംബിൾഡൺ എന്ന കുറിപ്പോടെ സമൂഹമാധ്യമങ്ങളിൽ താരം പങ്കു വച്ചിട്ടുണ്ട്.
വിംബിൾഡൺ മാച്ച് ആസ്വദിച്ച് മോഹൻലാൽ
Updated on

ലണ്ടൻ: വിംബിൾഡൺ മാച്ച് ആസ്വദിച്ച് മലയാളികളുടെ സ്വന്തം മോഹൻലാൽ. വിമൻസ് സിംഗിൾസ് സെമി ഫൈനൽ മാച്ച് കാണാനാണ് മോഹൻലാൽ എത്തിയത്. നീല ഫോർമൽ സ്യൂട്ടിൽ ഗ്യാലറിയിലിരിക്കുന്ന ചിത്രങ്ങൾ വിംബിൾഡൺ എന്ന കുറിപ്പോടെ സമൂഹമാധ്യമങ്ങളിൽ താരം പങ്കു വച്ചിട്ടുണ്ട്.

ഡിസ്നി സ്റ്റാർ എക്സിക്യൂട്ടീവ് കെ. മാധവനും മോഹൻലാലിനൊപ്പമുണ്ടായിരുന്നു. യുക്രെയ്‌ന്‍റെ എലീന സ്വിത്തോലിനയും ചെക്ക് പ്ലേയർ മാർകേത്ത വോൺഡ്രോസോവയുമാണ് സെമി ഫൈനലിൽ ഏറ്റുമുട്ടിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com