'റമ്പാൻ' വരുന്നു; മോഹൻലാൽ-ജോഷി സൂപ്പർഹിറ്റ് കോമ്പോ വീണ്ടും, രചന ചെമ്പൻ വിനോദ് |Video

ജനുവരി ഒരു ഓർമ, നമ്പർ 20 മദ്രാസ് മെയിൽ, പ്രജ, നരൻ, റൺ ബേബി റൺ തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളാണ് മോഹൻലാൽ -ജോഷി കോമ്പോ സൃഷ്ടിച്ചിട്ടുള്ളത്.
റമ്പാൻ പോസ്റ്റർ
റമ്പാൻ പോസ്റ്റർ
Updated on

കൊച്ചി: മലയാളത്തിലെ സൂപ്പർഹിറ്റ് കോമ്പോ മോഹൻലാലും ജോഷിയും വീണ്ടും ഒന്നിക്കുന്നു. റമ്പാൻ എന്നു പേരു നൽകിയിരിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ റിവീലിങ് മോഷൻ പോസ്റ്റർ മോഹൻലാൽ സമൂഹമാധ്യമത്തിലൂടെ പുറത്തു വിട്ടു. ചെമ്പൻ വിനോദിന്‍റെ രചനയാണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റ്. കൈയിൽ തോക്കും ചുറ്റികയുമായി മുണ്ടു മടക്കിക്കുത്തി കാറിനു മുകളിൽ നിൽക്കുന്ന മോഹൻലാലിന്‍റെ സ്റ്റൈലിഷ് ചിത്രവുമായുള്ള പോസ്റ്റർ ഇതിനിടെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ചെമ്പോസ്കി മോഷൻ പിക്ചറും ഐൻസ്റ്റീൻ മീഡിയയും നെക്സ്റ്റെൽ സ്റ്റുഡിയോയും ചേർന്നാണ് നിർമാണം. സിനിമയുടെ ചിത്രീകരണം 2024ൽ ആരംഭിക്കും. 2025ൽ വിഷു ഈസ്റ്റർ സീസണിൽ റിലീസ് ചെയ്യാമെന്നാണ് പ്രതീക്ഷ. ജനുവരി ഒരു ഓർമ, നമ്പർ 20 മദ്രാസ് മെയിൽ, പ്രജ, നരൻ, റൺ ബേബി റൺ തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളാണ് മോഹൻലാൽ -ജോഷി കോമ്പോ സൃഷ്ടിച്ചിട്ടുള്ളത്.

അതു കൊണ്ടു തന്നെ റമ്പാൻ മറ്റൊരു ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. എലോൺ ആണ് മോഹൻലാലിന്‍റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. രജനികാന്തിന്‍റെ സൂപ്പർഹിറ്റ് ചിത്രം ജയിലറിൽ ഗസ്റ്റ് റോളിലും മോഹൻലാൽ എത്തിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com