

ഒടിടിയിലും ചിരി പടർത്താൻ മോഹിനിയാട്ടം എത്തുന്നു; സ്ട്രീമിങ് പ്രഖ്യാപിച്ചു
അടുത്തകാലത്തിറങ്ങിയ കോമഡി ഫാമിലി ചിത്രമാണ് മോഹിനിയാട്ടം. തിയെറ്ററിൽ മികച്ച വിജയം നേടിയ ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രില്‍ 10 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം മേയ് 8 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് സ്ട്രീമിങ് ആരംഭിക്കുക.
സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണൻ, സ്വാതി ദാസ് പ്രഭു, ദിവ്യ നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, ജിനിൽ, ജിവിൻ, സന്തോഷ് ഗുരുവായൂർ, നിസ്‌താർ സേട്ട് എന്നിവരാണ് പ്രധാന താരങ്ങള്‍.
ഭരതനാട്യത്തിന്‍റെ രണ്ടാം ഭാഗമായാണ് മോഹിനിയാട്ടം എത്തിയത്. ഭരതനാട്യം തിയെറ്ററിൽ ശ്രദ്ധ നേടിയില്ലെങ്കിലും ചിത്രം ഒടിടിയിലെത്തിയതോടെ വൻ വരവേൽപ്പായിരുന്നു.