'മേനോൻ' എന്ന ജാതിവാൽ വേണ്ട.. 'സംയുക്ത' എന്നു വിളിച്ചാൽ മതി

'മേനോൻ' എന്ന ജാതിവാൽ വേണ്ട.. 'സംയുക്ത' എന്നു വിളിച്ചാൽ മതി
Updated on

തന്‍റെ പേരിൽ നിന്നും മേനോൻ ഒഴിവാക്കിയെന്ന് നടി സംയുക്ത. തമിഴ് ചിത്രമായ 'വാത്തി'യുടെ പ്രമോഷന്‍റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. തന്നെ ഇനി 'മേനോൻ' എന്നു വിളിക്കരുതെന്നും സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്ന് കുറച്ചു നാൾ മുൻപ് തന്നെ 'മേനോൻ' എന്ന ജാതിവാൽ ഒഴിവാക്കിയിരുന്നെന്നും താരം കൂട്ടിച്ചേർത്തു.

നിരവധി പേരാണ് താരത്തിന്‍റെ തീരുമാനത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഫെബ്രുവരി 17 റിലീസാവുന്ന വാത്തിയിൽ സ്കൂൾ അധ്യാപികയുടെ വേഷത്തിലാണ് സംയുക്ത എത്തുന്നത്. ഇതിനു മുന്നോടിയായുള്ള അഭിമുഖത്തിനിടയിൽ മാധ്യമ പ്രവർത്തക സംയുക്ത മേനോൻ എന്നു വിളിച്ചപ്പോൾ 'തന്നെ എന്നെ സംയുക്ത എന്നു മാത്രം വിളിച്ചാൽ മതി. മേനോൻ എന്ന ജാതിപേര് മുമ്പ് ഉണ്ടായിരുന്നു. ഇന്ന് ഞാൻ അഭിനയിക്കുന്ന സിനിമകളിൽ നിന്നും മേനോൻ എന്നത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്ന് കുറച്ചു നാൾ മുൻപ് തന്നെ ഇത് ഒഴിവാക്കിയിരുന്നെന്ന്'- നടി പറഞ്ഞു.

മലയാളത്തിൽ പൃഥ്വിരാജ് നായകനായ കടുവയിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.  സായി ധരം തേജ് നായകനാകുന്ന 'വിരുപക്ഷ' എന്ന തൊലുങ്ക് ചിത്രമാണ് താരത്തിന്‍റെ പുതിയ പ്രോജക്‌ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com