റിസർവേഷനൊക്കെ എത്ര നിസാരമായാണ് കാണിച്ചിരിക്കുന്നത്, പടം കണക്റ്റായില്ല; മോളിവുഡ് ടൈംസിന് ഒടിടിയിൽ വിമർശനം

ചിത്രം ഭയങ്കര ലാഗാണെന്നാണ് പലരും കുറിക്കുന്നത്.
mollywood-times-ott-viewers-say-film-fails-to-connect

റിസർവേഷനൊക്കെ എത്ര നിസാരമായാണ് കാണിച്ചിരിക്കുന്നത്, പടം കണക്റ്റായില്ല; മോളിവുഡ് ടൈംസിന് ഒടിടിയിൽ വിമർശനം

Updated on

അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത് നസ്ലിൻ നായകനായെത്തിയ 'മോളിവുഡ് ടൈംസ്' ഒടിടിയിലെത്തി. തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടിയെങ്കിലും വലിയ കളക്ഷൻ നേടാൻ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. ഒടിടിയിലും ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. എന്നാൽ അതിനൊപ്പം തന്നെ ചില വിമർശനങ്ങളും ഉയരുന്നുണ്ട്.

ചിത്രം ഭയങ്കര ലാഗാണെന്നാണ് പലരും കുറിക്കുന്നത്. ചിത്രം പെട്ടെന്ന് കണക്റ്റാവില്ലെന്നും പക്ഷേ വെറൈറ്റിയാണെന്നും പലരും അഭിപ്രായപ്പെടുന്നു. എന്നാൽ പടം തീരെ കണക്റ്റായില്ല, കോമഡി മാത്രമാണ് വർക്കായതെന്നും ചിലർ പറയുന്നു. സിനിമക്കുള്ളിലെ കാര്യങ്ങളും വിമർശനമുണ്ടാക്കി.

റിസർവേഷനെ ഒക്കെ വളരെ നിസാരമായി കാണിക്കുന്നുവെന്നതാണ് അതിലെ പ്രധാന വിമർശനം. റിസർവേഷനൊക്കെ മോശമെന്ന് കരുതുന്ന തലത്തിലേക്ക് ഒരു കഥാപാത്രത്തെ കൊണ്ട് വന്നൊരു റി​ഗ്രെസീവ് പൊളിറ്റിക്സ് പറയാൻ ശ്രമിച്ചത് ചടപ്പിച്ചു എന്നാണ് ഒരാൾ കുറിച്ചത്. എന്നാൽ ഒടിടിയിലും തിയെറ്ററിലുമെല്ലാം നസ്ലിന്‍റെ അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com