ചന്ദ്രനിലേക്ക് ടൂർ പോയാലോ; ഹോട്ടൽ ബുക്കിങ് ആരംഭിച്ചു

ഒരാൾക്ക് 2.2 കോടി രൂപ

moon Hotel bookings have started

ചന്ദ്രനിലേക്ക് ടൂർ പോയാലോ; ഹോട്ടൽ ബുക്കിങ് ആരംഭിച്ചു

Updated on

വാഷിങ്ടൺ: ചന്ദ്രനിലെ ഹോട്ടലിൽ താമസിക്കാൻ ബുക്കിങ് ആരംഭിച്ചു. ഒരു അമേരിക്കൻ സ്റ്റാർട്ടപ്പാണ് ബുക്കിങ് തുടങ്ങിയിരിക്കുന്നത്. ഒരാൾക്ക് 2.2 കോടി രൂപ മുതൽ 9 കോടി വരെയാണ് ബുക്കിങ് തുക. ചന്ദ്രനിൽ മനുഷ്യവാസം ഒരുങ്ങുകയെന്നത് നാസയടക്കമുള്ളവയുടെ പ്രഖ്യാപിത ലക്ഷ്യമാണ് യാഥാർത്ഥ്യമാവുന്നത്. 2032 ഓടെ ചന്ദ്രനിൽ മനുഷ്യവാസം ഉറപ്പാക്കാനാണ് ഗാലക്‌ടിക് റിസോഴ്സ് യൂട്ടിലൈസേഷൻ സ്പേസ് എന്ന സ്റ്റാർട്ടപ്പ് ലക്ഷ്യമിടുന്നത്.

22 വയസുള്ള സ്കൈലർ ചാൻ കഴിഞ്ഞവർഷമാണ് സിലിക്കൺ വാലിയിൽ ജിആർയു സ്പേസിന് തുടക്കമിട്ടത്. ഭൂമിക്കപ്പുറം മനുഷ്യരാശിയുടെ ഭാവിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സ്റ്റാർട്ടപ്പ് കമ്പനി വ്യക്തമാക്കി.

വലിയ ബുക്കിങ് തുകയ്ക്ക് പുറമെ അപേക്ഷിക്കാൻ 1000 ഡോളർ തിരിച്ചു ലഭിക്കാത്ത ഫീസായി നൽകണം. കൂടാതെ കർശന പശ്ചാത്തല പരിശോധനയ്ക്കും അപേക്ഷകർ വിധേയരാകണം. നിർമാണത്തിന് ആവശ്യമായ ആദ്യ പേലോഡ് 2029ൽ ചന്ദ്രനിലിറങ്ങും. ചന്ദ്രനിലെ പൊടി ഉപയോഗിച്ച് ഇഷ്ടികകൾ നിർമിക്കാനുള്ള വിദ്യയും കമ്പനി പരീക്ഷിക്കുകയാണ്. ഹോട്ടൽ നിർമാണത്തിന് ഇത് ഉപയോഗിക്കും. കഠിനമായ താപനിലയിൽനിന്നും റേഡിയേഷനിൽ നിന്നും ഈ ഇഷ്ടികകൾ സഹായിക്കുമെന്നാണ് വിവരം

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com