കണ്ടിട്ടും കണ്ടിട്ടും പോരാതെ വീണ്ടും...; ജനപ്രിയ ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ 2 മലയാള ചിത്രങ്ങളും

ഏറ്റവും ജനപ്രിയമായ ഇന്ത്യൻ സിനിമ രാജ്കുമാർ ഹിറാനിയുടെ 3 ഇഡിയറ്റ്സ് ആണ്
Most popular Indian film of 21st century

കണ്ടിട്ടും കണ്ടിട്ടും പോരാതെ വീണ്ടും...; ജനപ്രിയ ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ 2 മലയാള ചിത്രങ്ങളും

Updated on

കഴിഞ്ഞ 25 വർഷത്തിനിടയിൽ ഏറ്റവും ജനപ്രിയമായ ഇന്ത്യൻ സിനിമകളുടെയും സിനിമാതാരങ്ങളുടെയും പട്ടിക പുറത്തു വിട്ട് ഇന്‍റർനെറ്റ് മൂവി ഡേറ്റാബേസ് (IMDb). അന്താരാഷ്ട്ര, ആഗോള ജനപ്രീതി കണക്കിലെടുത്താണ് ഐഎംഡിബി പട്ടിക പുറത്തു വിട്ടിരിക്കുന്നത്.

ഏറ്റവും ജനപ്രിയമായ ഇന്ത്യൻ സിനിമ രാജ്കുമാർ ഹിറാനിയുടെ 3 ഇഡിയറ്റ്സ് ആണ്. 2009 ൽ പുറത്തിറങ്ങിയ ഈ ചിത്രം ആഗോള ജനപ്രീതി സൂചികയിൽ 100 ​​പോയിന്‍റുകളോടെയാണ് മുന്നേറിയത്. ഇതിൽ 80 ശതമാനവും ഇന്ത്യക്ക് പുറത്തു നിന്നുള്ള കാഴ്ചക്കാരാണ്.

താരേ സമീൻ പർ, മൈ നെയിം ഈസ് ഖാൻ, മൺസൂൺ വെഡ്ഡിങ്, ദി ലഞ്ച്ബോക്സ് എന്നിവയാണ് അന്താരാഷ്ട്ര പ്രശസ്തി നേടിയ മറ്റ് ഇന്ത്യൻ ചിത്രങ്ങൾ. എന്നാൽ ഈ സിനിമകൾക്കൊന്നും ആഗോള ജനപ്രീതി 60 പോലും ഇല്ലെന്നത് ശ്രദ്ധേയമാണ്. രണ്ട് സൂചികകളിലും ഉയർന്ന സ്കോർ നേടിയ മറ്റ് ജനപ്രിയ സിനിമകൾ ദംഗൽ, ആർആർആർ, പികെ എന്നിവയാണ്.

റിലീസ് ചെയ്തതിന് ശേഷം അഞ്ച് വർഷത്തേക്ക് ഐഎംഡിബിയിൽ ജനപ്രീതി നിലനിർത്തിയ 2020 വരെയുള്ള സിനിമകളുടെ പട്ടികയിൽ രണ്ട് മലയാള സിനിമയും ഉൾപ്പെടുന്നുണ്ട്. അനുരാഗ് കശ്യപിന്‍റെ ഗാങ്‌സ് ഓഫ് വാസിപൂർ ആണ് ഇതിൽ ഒന്നാം സ്ഥാനത്ത്. വിരുമാണ്ടി (2004), ബാംഗ്ലൂർ ഡെയ്‌സ് (2014), മസാൻ (2015), പ്രേമം (2015), ബറേലി കി ബർഫി (2017), രാത്സസൻ (2018) എന്നിവയാണ് റിലീസ് ചെയ്ത് വർഷങ്ങൾക്ക് ശേഷവും ആളുകൾ കണ്ടുകൊണ്ടിരിക്കുന്ന ചിത്രം.

ഷാരൂഖ് ഖാൻ വർഷങ്ങളായി ജനപ്രിയ നടൻ. കഴിഞ്ഞ 25 വർഷത്തിനിടെ ഏഴ് ഷാരൂഖ് സിനിമകൾ വരെ വാർഷിക പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. 130 സിനിമകളുടെ ആകെ ഡാറ്റാസെറ്റിൽ, ഷാരൂഖിന് 20 സിനിമകൾ ഉണ്ട്. ആമിർ ഖാനും ഹൃതിക് റോഷനും 11 സിനിമകൾ വീതം നേടി. 130 സിനിമകളുടെ ഡാറ്റാസെറ്റിൽ 10 സിനിമകളുമായി ദീപിക പദുക്കോൺ ജനപ്രിയ നടിയായി. കഴിഞ്ഞ 25 വർഷത്തിനിടയിൽ, ലോകേഷ് കനഗരാജ്, എസ്.എസ്. രാജമൗലി, സഞ്ജയ് ലീല ബൻസാലി, രാജ്കുമാർ ഹിറാനി എന്നിവർ ഏറ്റവും കൂടുതൽ ഹിറ്റ് നേടിയ സംവിധായകരായി ഉയർന്നുവന്നു ഡാറ്റാസെറ്റിൽ നാല് സിനിമകൾ വീതമാണ് ഇവരുടേതായി ഉള്ളത്.

2000 ജനുവരി 1 മുതൽ 2025 ഓഗസ്റ്റ് 31 വരെ എല്ലാ വർഷവും റിലീസ് ചെയ്ത മികച്ച അഞ്ച് ഇന്ത്യൻ സിനിമകൾ പ്രദർശിപ്പിച്ച പ്ലാറ്റ്ഫോം കണ്ടെത്തി ‌അതിലെ കാഴ്ചക്കാരുടെ എണ്ണം കണക്കാക്കി അവരെ റാങ്ക് ചെയ്യുന്നു. ഈ 130 സിനിമകളെ അടിസ്ഥാനമാക്കിയാണ് മികച്ച സിനിമ കണ്ടെത്തുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com