ഡാനിയൽ ക്രെയ്ഗിന്‍റെ ജെയിംസ് ബോണ്ട് വേഷമുൾപ്പെടെ സിനിമാ സ്മരണികകൾ ഓൺലൈൻ ലേലത്തിന്

ബോണ്ട് ആരാധകർക്ക് സിനിമാ ചരിത്രത്തിന്‍റെ ഭാഗങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്
Daniel Craig as James Bond

ജെയിംസ് ബോണ്ട് ആയി ഡാനിയൽ‌ ക്രെയ്ഗ്

Updated on: 

ലോസ് ആഞ്ചലസ്: ‘സ്കൈഫാൾ’ സിനിമയിൽ ഡാനിയൽ ക്രെയ്ഗ് ധരിച്ച ടോം ഫോർഡ് സ്യൂട്ട്, ഒമേഗ വാച്ചുകൾ, സിനിമാ പോസ്റ്ററുകൾ തുടങ്ങി ജെയിംസ് ബോണ്ട് പരമ്പരയിലെ നിരവധി സ്മരണികകൾ ആഗോള ഓൺലൈൻ ലേലത്തിന്. ബോണ്ട് ആരാധകർക്ക് സിനിമാ ചരിത്രത്തിന്‍റെ ഭാഗങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.

പ്രോപ്‌സ്റ്റോർ സംഘടിപ്പിക്കുന്ന ‘ദി ജെയിംസ് ബോണ്ട് ഓക്ഷൻ’ ലേലത്തിൽ പരമ്പരയിലെ വിവിധ സിനിമകളിൽ നിന്നുള്ള 400 ഇനങ്ങളാണുള്ളത്. 1962ൽ പുറത്തിറങ്ങിയ ‘ഡോ. നോ’ മുതൽ 2021ലെ ‘നോ ടൈം ടു ഡൈ’ വരെയുള്ള സിനിമകളുടെ വിവിധ സ്മരണികകളാണ് ലേലത്തിനുള്ളത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് ലേലത്തിൽ പങ്കെടുക്കാം. ഒക്റ്റോബർ 27 വരെ ലേലം തുടരും.

2012ൽ പുറത്തിറങ്ങിയ ‘സ്കൈഫാൾ’ സിനിമയിൽ ഡാനിയൽ ക്രെയ്ഗ് ധരിച്ച സ്യൂട്ട്, ഷർട്ട് എന്നിവയ്ക്ക് 53,000 ഡോളർ വരെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമയിൽ അദ്ദേഹം ഉപയോഗിച്ച ഒമേഗ വാച്ച്, ടോം ഫോർഡ് സൺഗ്ലാസുകൾ, മറ്റ് വസ്ത്രങ്ങൾ എന്നിവയും ലേലത്തിനുണ്ട്. ‘നോ ടൈം ടു ഡൈ’യിൽ നടി അന ഡി അർമസ് ധരിച്ച വസ്ത്രത്തിനും ചെരുപ്പിനും ഏകദേശം 53,000 ഡോളർ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജെയിംസ് ബോണ്ട് പരമ്പരയുടെ സ്രഷ്ടാവായ ഇയാൻ ഫ്ലെമിങ്ങിന്‍റെ ആദ്യ പതിപ്പ് പുസ്തകങ്ങളുടെ 14 എണ്ണമടങ്ങിയ ശേഖരവും ലേലത്തിലുണ്ട്. ഇതിന് 50,000 ഡോളറിലധികം ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ‘ഡോ. നോ’ സിനിമയുടെ ലിനൻ നിർമിത ബ്രിട്ടീഷ് ക്വാഡ് പോസ്റ്ററും 1983ൽ പുറത്തിറങ്ങിയ ‘ഒക്റ്റോപസി’ സിനിമയുടെ ക്ലാപ്പർബോർഡും ലേലത്തിന് വച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com