

ധനുഷുമായുള്ള വിവാഹ വാർത്ത നിഷേധിച്ച് മൃണാൾ ഠാക്കൂർ
ചെന്നൈ: പ്രണയദിന വാർത്ത കാത്തിരുന്നവർക്ക് നിരാശയാകും ഈ വാർത്ത. പ്രണയദിനമായ ശനിയാഴ്ച തമിഴ് സൂപ്പർതാരം ധനുഷും മൃണാൾ ഠാക്കൂറും വിവാഹിതരാകുമെന്ന വാർത്തയാണ് സിനിമലോകം പ്രതീക്ഷിച്ചത്. എന്നാൽ വിവാഹ വാർത്ത തള്ളി മൃണാൾ ഠാക്കൂർ രംഗത്തെത്തി. പലർക്കും ഫെബ്രുവരി 14 ഏപ്രിൽ ഒന്നാവാൻ പോവുകയാണെന്ന് നടി പ്രതികരിച്ചു. ആളുകൾ ഓരോന്ന് അടിച്ചിറക്കുകയാണ്. പക്ഷേ ഞാൻ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് നടി പറഞ്ഞു.
വിവാഹത്തിന് വേണ്ടി വിവാഹം ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആളല്ല ഞാൻ. ശരിയായ സമയത്ത് ശരിയായ വ്യക്തിയെ കണ്ടെത്തുമ്പോഴാണ് അത് നടക്കേണ്ടതെന്നും നടി വിവാഹസങ്കൽപ്പത്തെ ക്കുറിച്ച് പ്രതികരിച്ചത്.
പ്രണയദിനത്തിൽ ധനുഷുമായുള്ള വിവാഹത്തെക്കുറിച്ച് നടി ഇങ്ങനെയാണ് പ്രതികരിച്ചത് ഇന്ന് എന്‍റെ ഹൽദിയാണ്, നാളെ സംഗീത് എല്ലാവരും ഭക്ഷണം കഴിച്ചിട്ടേ മടങ്ങാവൂയെന്നാണ്. എന്‍റെ വിവാഹത്തെ കുറിച്ച് എനിക്കു പോലും അറിയില്ല. ഞാൻ എപ്പോഴാണ് വിവാഹിതയാവുക, അന്ന് എല്ലാവരേയും അറിയിക്കും. പ്രണയത്തിലാകുന്നത് എനിക്ക് ഇഷ്ടമാണ് എന്നും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ഓഗസ്റ്റിലാണ് ധനുഷും മൃണാളും പ്രണയത്തിലാണെന്ന വാർത്ത പരന്നത്. പിന്നാലെ പലയിടങ്ങളിലും ഇരുവരേയും കാണുകയും ചെയ്തു. പക്ഷേ ഈ വാർത്ത നിഷേധിക്കാൻ ഇരുവരും തയ്യാറായിരുന്നില്ല