"എൽ ജി എം"; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് എം എസ് ധോണി

രമേശ് തമിഴ് മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
"എൽ ജി എം"; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് എം എസ് ധോണി
Updated on

ധോണി എന്‍റർടൈന്മെന്‍റ്സിന്‍റെ ബാനറിൽ എം എസ് ധോണിയുടെയും ഭാര്യ സാക്ഷി ധോണിയുടെയും കന്നി നിർമാണ ചിത്രമായ 'എൽ ജി എം' നായി തമിഴ് ഇൻഡസ്ട്രിയിലെ ഓരോരുത്തരും കാത്തിരിപ്പിലാണ്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 'തല' ധോണി തന്നെയാണ് തന്‍റെ ഫേസ്ബുക്ക് അ‌ക്കൗണ്ടിലൂടെ പങ്കുവെച്ചത്. രമേശ് തമിഴ് മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്‍റെ നിർമാതാവായ വിജയ് ഹസിഗയുടെ വാക്കുകൾ ഇങ്ങനെ "ഷൂട്ടിങ്ങിന്‍റെ അവസാന ഷെഡ്യുളിലാണ് എത്തി നിൽക്കുന്നത്. ഉടൻ തന്നെ പോസ്റ്റ് പ്രൊഡക്ഷനിലേക്ക് നീങ്ങും. ഞങ്ങളിടെ തമിഴ് ഇൻഡസ്ട്രിയിലേക്കുള്ള സുന്ദരമായ വരവിനെ തുടക്കം കുറിക്കുന്നത് ചിത്രമാണ്. ഇതുവരെയുള്ള അനുഭവങ്ങൾ മനോഹരമായിരുന്നു."

ക്രിയേറ്റിവ് പ്രൊഡ്യുസർ പ്രിയാൻഷു ചോപ്രയുടെ വാക്കുകൾ ഇങ്ങനെ "ചിത്രത്തിൽ നിരവധി സർപ്രൈസ് എലമെന്‍റ്സുണ്ട്. ചിത്രത്തിന്‍റെ കാസ്റ്റും ക്രുവും അത്രമേൽ പ്രഗത്ഭരാണ്. അവരുടെ കഴിവിന്‍റെ പരമാവധി സിനിമയ്ക്കായി ഓരോരുത്തരും പുറത്തെടുക്കുന്നുണ്ട്. സന്തോഷത്തോടെയുള്ള ഷൂട്ടിങ്ങ് പ്രോസസിലാണ് ഞങ്ങൾ കടന്ന് പോകുന്നത്". ഒരു ഫീൽ ഗുഡ് ഫാമിലി എന്‍റർടെയിനറായ 'എൽ ജി എം' ൽ ഹരീഷ് കല്യാൺ, നാദിയ, ഇവാന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ യോഗി ബാബു, മിർച്ചി വിജയ് തുടങ്ങിയവരും ചിത്രത്തിന്‍റെ പ്രധാന ഭാഗമാകുന്നു. സംവിധായകൻ രമേശ് തമിഴ്മണി തന്നെയാണ് ചിത്രത്തിന് സംഗീതം നൽകുന്നതും. പി ആർ ഒ - ശബരി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com