ദുരൂഹതകളുമായി മുള്ളൻകൊല്ലി ട്രെയ്‌ലർ

ഖിൽ മാരാറാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അടിമുടി ദുരൂഹതയുമായി മുള്ളൻ കൊല്ലി ട്രെയിലർ. ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മുള്ളൻകൊല്ലി തികഞ്ഞ ക്രൈം ത്രില്ലറാണെന്ന് മനസ്സിലാക്കിത്തരുന്ന ഈ ട്രയിലർ ഇതിനകം സമൂഹമാധ്യമങ്ങളിൽ വലിയ പ്രതികരണങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ആക്ഷനും, ആട്ടവും പാട്ടുമൊക്കെയായി ഒരു ക്ലീൻ എന്‍റർടൈനർ സിനിമ പ്രേക്ഷകർക്കു മുന്നിലെത്തിക്കുകയാണ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ മുള്ളൻകൊല്ലി എന്ന ചിത്രത്തിലൂടെ. സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ പ്രസീജ് കൃഷ്ണയാണ് ഈ ചിത്രം നിർമിക്കുന്നത്..

ബിഗ് ബോസിലെ മിന്നും താരമായി മാറി, പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകമായി മാറിയ അഖിൽ മാരാറാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുള്ളൻകൊല്ലി എന്ന മലയോര ഗ്രാമത്തിൽ അരങ്ങേറുന്ന ഒരു കൊലപാതകത്തിന്‍റെ ചുരുളുകളാണ് ഈ ചിത്രത്തിലൂട നിവർത്തുന്നത്.

അഖിൽ മാരാർക്കു പുറമേ ബിഗ് ബോസ് താരമായ അഭിഷേക് ശ്രീകുമാർ, ജോയ് മാത്യു,ജാഫർ ഇടുക്കി, കോട്ടയം നസീർ, കോട്ടയം രമേഷ്. നവാസ് വള്ളിക്കുന്ന്, ആലപ്പി ദിനേശ്, സെറീനാ ജോൺസൺ, കൃഷ്ണ പ്രിയ, ലക്ഷ്മി ഹരികൃഷ്ണൻ, ശ്രീഷ്മ ഷൈൻ, ഐഷബിൻ ,ശിവദാസ് മട്ടന്നൂർ, ശ്രീജിത്ത് കൈവേലി, പ്രസീജ് കൃഷ്ണ, ഉദയകുമാർ, സുധി കൃഷ്, ആസാദ് കണ്ണാടിക്കൽ, ശശി ഐറ്റി, അൻസിൻ സെബിൻ ,ആസാദ് എന്നിവരും പ്രധാന താരങ്ങളാണ്.

കോ - പ്രൊഡ്യൂസേർസ് - ഉദയകുമാർ, ഷൈൻദാസ്. ട്രയിലർ കട്ട്- ഡോൺ മാക്സ്.

ഗാനങ്ങൾ -വൈശാഖ് സുഗുണൻ, ഷാബി പനങ്ങാട്ട്, സംഗീതം. ജെനീഷ് ജോൺ, സാജൻ. കെ.റാം, പശ്ചാത്തല സംഗീതം സാജൻ.കെ.റാം, ഛായാഗ്രഹണം - എൽബൻ കൃഷ്ണ, എഡിറ്റിംഗ് -രജീഷ് ഗോപി

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com