സംഗീത സംവിധായകൻ സുഷിൻ ശ്യാം വിവാഹിതനായി; വധു ഉത്തര

മുൻപ് ജയറാമിന്‍റെ മകള്‍ മാളവികയുടെ വിവാഹത്തില്‍ സുഷിന്‍ തന്‍റെ ജീവിത സഖിയെ ആരാധകർക്ക് പരിചയപ്പെടുത്തിയിരുന്നു
music director sushin shyam got married
സംഗീത സംവിധായകൻ സുഷിൻ ശ്യാം വിവാഹിതനായി; വധു ഉത്തര
Updated on

കൊച്ചി: സംഗീത സംവിധായകൻ സുഷിൻ ശ്യാം വിവാഹിതനായി. ഉത്തരയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സുഷിന്‍റെ വിവാഹവുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തു വന്നിരുന്നില്ല. വിവാഹ വേദിയിൽ നിന്നുള്ള ചിത്രങ്ങൾ പുറത്തു വന്നതോടെ ആശംസകളറിയിച്ച് നിരവധി ആരാധകരും പ്രമുഖരുമാണ് രംഗത്തെത്തിയിരിക്കുന്നത്.

സിനിമ താരങ്ങളായ ഫഹദ് ഫാസിൽ, നസ്രിയ, ജയറാം, പാർവതി, കാളിദാസ് തിരക്കഥാകൃത്ത് ശ്യാം പുഷ്കര്‍, സംഗീത സംവിധായകന്‍ ദീപക്ക് ദേവ് എന്നിവര്‍ സിനിമ രംഗത്ത് നിന്നും വിവാഹത്തിൽ പങ്കെടുത്തു. മുൻപ് ജയറാമിന്‍റെ മകള്‍ മാളവികയുടെ വിവാഹത്തില്‍ സുഷിന്‍ തന്‍റെ ജീവിത സഖിയെ ആരാധകർക്ക് പരിചയപ്പെടുത്തിയിരുന്നു. ‘ബോഗയ്ന്‍‍വില്ല’ എന്ന അമല്‍ നീരദ് ചിത്രത്തിനു വേണ്ടിയാണ് സുഷിന്‍ അവസാനം സംഗീതം നല്‍കിയത്. ഈ ചിത്രത്തിന് ശേഷം ചെറിയ ഇടവേള എടുക്കുമെന്ന് ഒരു അഭിമുഖത്തില്‍ സുഷിന്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയായിരുന്നു വിവാഹം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com