യൂട്യൂബിൽ തരംഗമായി മ്യൂസിക്കൽ ഷോർട്ട് ഫിലിം, 'ലവ് യു ബേബി'

ഒളിമ്പ്യൻ അന്തോണി ആദം എന്ന മോഹൻലാൽ ചിത്രത്തിലൂടെ ബാലനടനായി അരങ്ങേറ്റം കുറിച്ച അരുൺകുമാറാണ് നായകവേഷം അവതരിപ്പിച്ചിരിക്കുന്നത്. നായികയാകുന്നത് ജിനു സെലിൻ
Musical album Love You Baby

യുട്യൂബിൽ തരംഗമായി മ്യൂസിക്കൽ ഷോർട്ട് ഫിലിം, 'ലവ് യു ബേബി'

Updated on

ക്യാമ്പസ് പശ്ചാത്തലത്തിൽ പ്രണയവും നർമവും ചേർത്തൊരുക്കിയ മ്യൂസിക്കൽ ഷോർട്ട് ഫിലിം 'ലവ് യു ബേബി' യുട്യൂബിൽ തരംഗമാകുന്നു. ബഡ്ജെറ്റ് ലാബ് ഷോർട്ട്സ് യു ട്യൂബിലൂടെയാണ് റിലീസ് ചെയ്തത്. ഒളിമ്പ്യൻ അന്തോണി ആദം എന്ന മോഹൻലാൽ ചിത്രത്തിലൂടെ ബാലനടനായി അരങ്ങേറ്റം കുറിച്ച അരുൺകുമാറാണ് നായകവേഷം അവതരിപ്പിച്ചിരിക്കുന്നത്. നായികയാകുന്നത് ജിനു സെലിൻ.

വരാഹ ഫിലിംസിന്‍റെ ബാനറിൽ ജിനു സെലിൻ നിർമിച്ച് എസ്.എസ്. ജിഷ്ണുദേവ് തിരക്കഥയും ഛായാഗ്രഹണവും എഡിറ്റിങ്ങും സംവിധാനവും നിർവഹിച്ചിരിക്കുന്നു. പോണ്ടിച്ചേരിയിലെ മനോഹര ലൊക്കേഷനിൽ ചിത്രീകരിച്ച ലവ് യു ബേബിയിൽ ടി. സുനിൽ പുന്നക്കാട്, അഭിഷേക് ശ്രീകുമാർ, അരുൺ കാട്ടാക്കട, അഡ്വ. ആന്‍റോ എൽ. രാജ്, സിനു സെലിൻ, ധന്യ എൻ.ജെ., ജലത ഭാസ്കർ, ബേബി എലോറ എന്നിവരും അഭിനയിച്ചിരിക്കുന്നു.

'മന്ദാരമേ...' എന്നു തുടങ്ങുന്ന ഗാനത്തിന് ഈണം നൽകിയത് ദേവ് സംഗീതാണ്. ഓർക്കസ്ട്രേഷൻ എബിൻ എസ്. വിൻസന്‍റ്. ലൈവ് സ്റ്റേജ് ഷോകളിലെ സ്ഥിര സാന്നിധ്യമായ സാംസൺ സിൽവയാണ് ഗാനാലാപനം നടത്തിയിരിക്കുന്നത്.

റീറെക്കോർഡിങ്, സോംഗ് റെക്കോർഡിങ്, മിക്സിങ് ആൻഡ് മാസ്റ്ററിങ് എന്നിവ എബിൻ എസ്. വിൻസന്‍റിന്‍റെ ബ്രോഡ് ലാന്‍റ് അറ്റ്മോസ് സ്റ്റുഡിയോയിലാണ് പൂർത്തീകരിച്ചത്. ഡാൻസ് കോറിയോഗ്രാഫി ബിപിൻ എജിഡിസി, ദേവിക എന്നിവർ ചേർന്ന് നിർവഹിച്ചിരിക്കുന്നു.

ചമയം - അവിഷ കർക്കി, വസ്ത്രാലങ്കാരം - ഷീജ ഹരികുമാർ, കോസ്റ്റ്യുംസ് - എഫ് ബി ഫോർ മെൻസ് കഴകൂട്ടം, മാർക്കറ്റിംഗ് - ഇൻഡിപെൻഡന്‍റ് സിനിമ ബോക്സ് ആന്‍റ് ദി ഫിലിം ക്ളബ്ബ്, പബ്ളിസിറ്റി ഡിസൈൻ - പ്രജിൻ ഡിസൈൻസ്, പിആർഒ - അജയ് തുണ്ടത്തിൽ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com