
ശ്രീലങ്കൻ ക്രിക്കറ്റർ മുത്തയ്യ മുരളീധരന്‍റെ ബയോപിക്കായ 800 എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മുരളീധരന്‍റെ അമ്പത്തൊന്നാം പിറന്നാൾ ദിനത്തോടനുബ ന്ധിച്ചാണു പോസ്റ്റർ റിലീസ് ചെയ്തത്. എം എസ് ശ്രീപദി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മധുർ മിട്ടലാണു മുരളീധരന്‍റെ വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്‍റെ മോഷൻ പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്.
ടെസ്റ്റ് ക്രിക്കറ്റിൽ മുരളീധരൻ കൊയ്ത 800 വിക്കറ്റിൽ നിന്നാണു സിനിമയുടെ ടൈറ്റിൽ പിറന്നിരിക്കുന്നത്. നേരത്തെ വിജയ് സേതുപതി മുരളീധരന്‍റെ വേഷത്തിൽ എത്തുമെന്ന വാർത്തകളുണ്ടായിരുന്നു. മഹിമ നമ്പാര്യാണു ചിത്രത്തിലെ നായിക. നരെയ്ൻ, നാസർ, റിത്വിക, അരുൾദോസ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ശ്രീലങ്ക, ചെന്നൈ, കൊച്ചിൻ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവടങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂർത്തിയായി. മൂവി ട്രെയ്ൻ മോഷൻ പിക്ചേഴ്സാണു ചിത്രത്തിന്‍റെ നിർമാണം. തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.