

ലെന
file pic
നരവധി സിനിമകളിലൂടെയും എഴുത്തിലൂടെയും മലയാളികൾക്ക് സുപരിചിതയായ നടിയാണ് ലെന. ഇപ്പോഴിതാ തന്‍റെ ഭാഷയെക്കുറിച്ച് സംസാരിക്കുകയാണ് നടി. തന്‍റെ മാതൃഭാഷ ഇംഗ്ലീഷാണെന്ന് ലെന പറയുന്നത്. തനിക്ക് മലയാളം വായിക്കാനും എഴുതാനും അറിയില്ലെന്നും വീട്ടിൽ ഇംഗ്ലീഷാണ് സംസാരിക്കുന്നതെന്നുമാണ് ലെന പറയുന്നത്.
ലെനയുടെ വാക്കുകൾ ഇങ്ങനെ...
മലയാള സിനിമയിൽ ജോലി ചെയ്തതുകൊണ്ടാണ് മലയാളം സംസാരിക്കാനറിയാവുന്നത്. എന്‍റെ മാതൃഭാഷ ഇംഗ്ലീഷാണ്. എനിക്ക് മലയാളം വായിക്കാനും എഴുതാനും അറിയില്ല. വീട്ടിൽ ഞങ്ങൾ ഇംഗ്ലീഷാണ് സംസാരിക്കാറ്.
നോര്‍ത്ത് ഈസ്റ്റ്, ഗുഹാട്ടി, കൊച്ചി, തൃശൂര്‍, ബോംബെ, ബാംഗ്ലൂര്‍ ഇത്രയും സ്ഥലങ്ങളിലാണ് ഞാൻ ജീവിച്ചത്. അച്ഛൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലായിരുന്നു. അമ്മ ആഗ്ലോ ഇന്ത്യക്കാരിയാണ്. ഞാൻ പഠിച്ചതൊക്കെ ഐസിഎസ്‌സി സിലബസാണ്. അതിനാൽ തന്നെ മലയാളത്തിന് ബേസ് കുറവാണ്.
ഞാനെന്‍റെ പന്ത്രണ്ടാമത്തെ വയസിലാണ് മലയാളം സംസാരിച്ച് തുടങ്ങിയത്. എന്‍റെ സെക്കൻഡ് ലാംഗ്വേജ് ഹിന്ദിയാണ്. മലയാളികൾ സംസാരിക്കുന്നത് പോലെയാവരുത് എന്‍റെ ഹിന്ദിയെന്ന് എനിക്ക് നിർബന്ധമുണ്ട്. ഇംഗ്ലീഷ് സംസാരിക്കുമ്പോൾ മലയാളികളെ പോലെ ആവരുതെന്ന്, തമിഴ് മലയാളം കലർത്തി പറയരുതെന്ന്. ഇതൊക്കെ എനിക്ക് നിർബന്ധമുള്ള കാര്യമാണ്.