അർജുൻ അശോകനും റോഷൻ മാത്യുവും ഒന്നിക്കുന്ന മിസ്റ്ററി ത്രില്ലർ

ഷൂട്ടിങ് അങ്കമാലി ജോസ് പുരത്ത് ആരംഭിച്ചു. ആലുവയിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കും.
Mystery Thriller Arjun Asokan, Roshan Mathew

ഗൗരി കിഷനാണ് ചിത്രത്തിലെ നായിക.

Vazhoor Jose

Updated on

മിസ്റ്ററി ത്രില്ലർ ജോണറിൽ യുവനിരയെ അണിനിരത്തി സുവിൻ എസ്. സോമശേഖരൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് അങ്കമാലി ജോസ് പുരത്ത് ആരംഭിച്ചു. അർജുൻ അശോകനും റോഷൻ മാത്യുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ 96 ഫെയിം ഗൗരി കിഷനാണ് നായിക. ബാലു വർഗീസ്, ഹരിശ്രീ അശോകൻ, സൂര്യ കൃഷ്, ജിയോ ബേബി, വീണാ നായർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ടൊവിനോ തോമസ് നായകനായ നടികർ എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ സുവിന്‍റെ ആദ്യ സംവിധാന സംരംഭമാണിത്. പ്രശസ്ത ഛായാഗ്രാഹകനും, സംവിധായകനുമായ വേന്നു ISC ഛായാഗ്രഹണം നിർവഹിക്കുന്നു.

ജസ്സാനി എന്‍റെർടൈൻമെന്‍റ് ഇൻ അസോസിയേഷൻ വിത്ത് 6D പിക്ചേഴ്സിന്‍റെ ബാനറിൽ ചേതൻ ഡിയോലേക്കർ, കൃഷ്, സുൽത്താൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. യുവത്വത്തിന്‍റെ കാഴ്ച്ചപ്പാടുകൾക്കും വികാരവിചാര ങ്ങൾക്കും ഏറെ പ്രാധാന്യം നൽകി അവതരിപ്പിക്കുന്ന ഈ ചിത്രം ശക്തമായ കുടുംബമുഹൂർത്തങ്ങൾക്കും ഹ്യൂമറിനും പ്രാധാന്യം നൽകുന്നു.

Mystery Thriller Arjun Asokan, Roshan Mathew

അങ്കമാലിയിൽ ഷൂട്ടിങ് തുടങ്ങി, ആലുവയിൽ പൂർത്തിയാക്കും.

ആലുവയിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കും. സംഗീതം - യാക്സൻ ഗാരി പെരേര, നേഹ നായർ, എഡിറ്റിംഗ് - രതീഷ് രാജ്.

Mystery Thriller Arjun Asokan, Roshan Mathew

പ്രശസ്ത ഛായാഗ്രാഹകനും, സംവിധായകനുമായ വേന്നു ISC ഈ സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നു

logo
Metro Vaartha
www.metrovaartha.com