

നാനിയുടെ പാൻ ഇന്ത്യൻ ചിത്രം ദസറ മാർച്ച് 30-ന് തിയെറ്ററുകളിലെത്തും. നവാഗതനായ ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രമാണ് ദസറ. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്‍റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ചിത്രം നാനിയുടെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണ്. കീർത്തി സുരേഷാണു ചിത്രത്തിലെ നായിക.
ഇതിനോടകം തന്നെ പുറത്തുവന്ന ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററുകൾക്കും ഗാനങ്ങൾക്കും ടീസറിനും ട്രെയിലറിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലെ സിംഗരേണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലാണ് ചിത്രത്തിന്‍റെ കഥ നടക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം പുറത്തിറങ്ങുന്നുണ്ട്.
ചിത്രത്തിൽ തെലങ്കാന ഭാഷയാണു നാനി കൈകാര്യം ചെയ്യുന്നത്. സിനിമയ്ക്ക് വേണ്ടിയുള്ള നാനിയുടെ ഗെറ്റപ്പ് ചേഞ്ച് ശ്രദ്ധ ആകർഷിച്ചിരുന്നു. സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ. സത്യൻ സൂര്യൻ ഐഎസ്സി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ സംഗീതം സന്തോഷ് നാരായണനാണ്. E4 എന്‍റർടൈൻമെന്‍റാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. പിആർഒ ശബരി.