അവതാരകയായി ദീപിക പദുക്കോൺ: ഓസ്കർ വേദിയെ ത്രസിപ്പിച്ച് നാട്ടു നാട്ടു

സിനിമയുടെ നൃത്ത പശ്ചാത്തലത്തിനു സമാനമായ രംഗങ്ങൾ ഒരുക്കിയ ശേഷമായിരുന്നു അതിമനോഹരമായ അവതരണം
അവതാരകയായി ദീപിക പദുക്കോൺ: ഓസ്കർ വേദിയെ ത്രസിപ്പിച്ച് നാട്ടു നാട്ടു
Updated on

ലോസ് ഏഞ്ചലസ് : ഓസ്കർ വേദിയിൽ നാട്ടു നാട്ടു ഗാനാവതരണത്തിന്‍റെ അവതാരകയായി ബോളിവുഡ് താരം ദീപിക പദുക്കോൺ. ലോസ് ഏഞ്ചലസിലെ നർത്തകരാണു ഓസ്കർ വേദിയിൽ നാട്ടു നാട്ടു നൃത്തം അവതരിപ്പിച്ചത്. സിനിമയുടെ നൃത്ത പശ്ചാത്തലത്തിനു സമാനമായ രംഗങ്ങൾ ഒരുക്കിയ ശേഷമായിരുന്നു അതിമനോഹരമായ അവതരണം. കൈയടികളോടെയാണ് സദസ് നാട്ടു നാട്ടു അവതരണത്തെ വരവേറ്റത്.

ഓസ്കർ വേദിയിലെ നാട്ടു അവതരണത്തിനു സാക്ഷിയായി സിനിമയിൽ നൃത്തം അവതരിപ്പിച്ച ജൂനിയർ എൻടിആറും രാംചരണും സംവിധായകൻ എസ്. എസ്. രാജമൗലിയും ഡോൾബി തിയെറ്ററിലുണ്ടായിരുന്നു. ഗ്ലോബൽ ഹിറ്റ് സെൻസേഷനായ നാട്ടു നാട്ടു സിനിമയിൽ ചിത്രീകരിച്ചത് ഉക്രൈനിലെ പാലസിനു മുന്നിലാണ്. ഒരു പ്രേക്ഷകനായിരുന്ന് ഈ നൃത്തരംഗം വീക്ഷിക്കുന്നതിൽ അതീവ സന്തോഷമുണ്ടെന്നു ജൂനിയർ എൻടിആർ നേരത്തെ പ്രതികരിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com