നാട്ടു നാട്ടു നൃത്തച്ചുവടുകൾ ഓസ്കർ വേദിയിലെത്തുമോ: ചർച്ച മുറുകുന്നു

നാട്ടു നാട്ടു നൃത്തച്ചുവടുകൾ ഓസ്കർ വേദിയിലെത്തുമോ: ചർച്ച മുറുകുന്നു

ചടങ്ങിൽ പങ്കെടുക്കാൻ മുഴുവൻ ആർആർആർ ടീമും അമെരിക്കയിൽ എത്തുമെന്നാണു പുറത്തുവരുന്ന വാർത്തകൾ
Published on

നാട്ടു നാട്ടു നൃത്തച്ചുവടുകളുമായി രാംചരണും ജൂനിയർ എൻടിആറും ഓസ്കർ വേദിയിലെത്തുമോ എന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ നിറയുന്നു. കഴിഞ്ഞദിവസം ഹോളിവുഡ് ക്രിട്ടിക്സ് അവാർഡ് വാങ്ങിയ ശേഷം രാംചരൺ നടത്തിയ പ്രതികരണമാണു ചർച്ചകൾക്കു വഴിതെളിയിച്ചത്.

നാട്ടു നാട്ടു നൃത്തം ചെയ്യാൻ ഓസ്കർ അക്കാഡമി വിളിക്കുന്നതിനായി കാത്തിരിക്കുകയാണെന്നായിരുന്നു രാംചരണിന്‍റെ പ്രതികരണം. വേദിയിൽ എത്തുന്നതിനെക്കുറിച്ചു രാംചരൺ നൽകിയ സൂചനയാണ് ഈ പ്രതികരണം സൂചിപ്പിക്കുന്നതെന്ന തരത്തിലാണു ചർച്ചകൾ പുരോഗമിക്കുന്നത്. ആർആർആർ സിനിമയിലെ ഏറ്റവും ഹിറ്റായ നൃത്തരംഗമാണ് നാട്ടു നാട്ടു. നിരവധി അംഗീകാരങ്ങൾ ഈ പാട്ട് നേടിയെടുത്തിരുന്നു.

മാർച്ച് പതിമൂന്നിനാണു ഓസ്കർ പുരസ്കാരച്ചടങ്ങ്. ചടങ്ങിൽ പങ്കെടുക്കാൻ മുഴുവൻ ആർആർആർ ടീമും അമെരിക്കയിൽ എത്തുമെന്നാണു പുറത്തുവരുന്ന വാർത്തകൾ. ബെസ്റ്റ് ഒറിജിനൽ സ്കോർ വിഭാഗത്തിൽ നാട്ടു നാട്ടു സോങ് നോമിനേഷൻ നേടിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com