"കഴിഞ്ഞ 4 വർഷമായി റിലേഷൻഷിപ്പിലാണ്"; തുറന്നു പറഞ്ഞ് നാദിറ

സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നാദിറയുടെ പ്രതികരണം
nadira mehrin about her love life

നാദിറ

Updated on

ബിഗ് ബോസിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ ആളാണ് നാദിറ. ട്രാൻസ്ജെൻഡറായ നാദിറ നിലവിൽ മോഡലിങ്ങിലും അഭിനയത്തിലും സജീവമാണ്. ഇപ്പോഴിതാ തന്‍റെ ലൗ ലൈഫിനെക്കുറിച്ച് നാദിറ തുറന്നു പറയുകയാണ്.

താൻ കഴിഞ്ഞ 4 വർഷമായി റിലേഷൻഷിപ്പിലാണെന്നാണ് നാദിറ പറയുന്നത്. എന്നാലത് പരസ്യപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും വിവാഹത്തോടെ എല്ലാവരും അറിയുമെന്നും അവർ പറയുന്നു. തന്‍റെ റിലേഷൻഷിപ്പ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയമാക്കാൻ ആഗ്രഹിക്കാത്തതിനാലാണ് തുറന്നു പറയുന്നത്.

"പേരിനു വേണ്ടി ഒരു റിലേഷൻഷിപ്പ് കൊണ്ടുപോകുന്നതിൽ താത്പര്യമില്ല. ഇപ്പോൾ റിലേഷനിലുള്ള ആളെ തന്നെ ലൈഫ് പാർട്ണർ ആക്കണമെന്ന് ആഗ്രഹമുണ്ട്. ആളിപ്പോൾ പഠിക്കുകയാണ്. ഒരു ജോലി നേടേണ്ടതുണ്ട്. ഓപ്പോസിറ്റ് നിൽക്കുന്ന ആൾക്ക് കുറച്ച് സമയം നൽകുക എന്നത് സാമാന്യ മര്യാദയാണ്." നാദിറ പറയുന്നു. രണ്ടുവർഷത്തിനുള്ളിൽ വിവാഹമുണ്ടായേക്കുമെന്ന സൂചനയും നാദിറ തരുന്നുണ്ട്. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നാദിറയുടെ പ്രതികരണം.

logo
Metro Vaartha
www.metrovaartha.com