നാദിർഷാ - വിഷ്ണു ഉണ്ണികൃഷ്ണൻ ടീം വീണ്ടും: മാജിക് മഷ്റൂംസ് ഫ്രം കഞ്ഞിക്കുഴി

നാദിർഷാ സംവിധാനം ചെയ്യുന്ന കോമഡി ട്രാക്കിലുള്ള ചിത്രത്തിൽ അക്ഷയ ഉദയകുമാറാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍റെ നായികയായെത്തുന്നത്
നാദിർഷാ സംവിധാനം ചെയ്യുന്ന കോമഡി ട്രാക്കിലുള്ള ചിത്രത്തിൽ അക്ഷയ ഉദയകുമാറാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍റെ നായികയായെത്തുന്നത്

നാദിർഷാ - വിഷ്ണു ഉണ്ണികൃഷ്ണൻ ടീം വീണ്ടും: മാജിക് മഷ്റൂംസ് ഫ്രം കഞ്ഞിക്കുഴി

Updated on

സിനിമാനടനാകാന്‍ ആഗ്രഹിച്ച് നടക്കുന്നൊരു യുവാവിന്‍റെ ജീവിതം പറഞ്ഞ 'കട്ടപ്പനയിലെ ഋത്വിക് റോഷനി'ലൂടെ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച നാദിര്‍ഷാ - വിഷ്ണു ഉണ്ണികൃഷ്ണൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്‍റെ പൂജ നടത്തി. 'മാജിക് മഷ്റൂംസ് ഫ്രം കഞ്ഞിക്കുഴി' എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ക്ലാപ്പ് ഹരിശ്രീ അശോകൻ നിർവഹിച്ചു. സിനിമയുടെ നിർമാതാവ് അഷ്റഫ് പിലാക്കൽ സ്വിച്ച് ഓൺ കർമവും നിർവഹിച്ചു.

ടോട്ടൽ ഫൺ ഫിൽഡ് എന്‍റർടെയ്നറായി എത്തുന്ന ചിത്രത്തിൽ അക്ഷയ ഉദയകുമാറാണ് നായിക. ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, ജോണി ആന്‍റണി, ബിജുക്കുട്ടൻ, സിദ്ധാർഥ് ഭരതൻ, പ്രമോദ് വെളിയനാട്, ബോബി കുര്യൻ, ശാന്തിവിള ദിനേശ്, അരുൺ പുനലൂർ, മീനാക്ഷി ദിനേശ്, മനീഷ കെ.എസ്., പൂജ മോഹൻരാജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

മഞ്ചാടി ക്രിയേഷൻസിന്‍റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ആകാശ് ദേവ്. ഛായാഗ്രഹണം: സുജിത്ത് വാസുദേവ്, എഡിറ്റർ: ജോൺകുട്ടി, പ്രൊഡക്ഷൻ ഡിസൈനർ: എം ബാവ, സംഗീതം: നാദിര്‍ഷ, ഗാനരചന ബി.കെ. ഹരിനാരായണൻ, സന്തോഷ് വർമ, രാജീവ് ആലുങ്കൽ, രാജീവ് ഗോവിന്ദൻ, യദുകൃഷ്ണൻ ആർ., പശ്ചാത്തല സംഗീതം: മണികണ്ഠൻ അയ്യപ്പ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com