'നടുപ്പേജ് കീറി...' പാടിക്കൊതിപ്പിച്ച് ഡബ്സിയും സിതാരയും; വീണ്ടും ഹിറ്റായി മലബാറിക്കസ്

സിതാര കൃ‌ഷ്ണകുമാർ തന്നെയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്

സിതാര കൃഷ്ണകുമാറും ഡബ്സിയും ഒന്നിച്ചു പാടിയ പാട്ടാണ് ഇപ്പോൾ യൂട്യൂബിൽ ട്രെൻഡിങ്. നടുപ്പേജ് എന്ന പേരിൽ പ്രോജക്റ്റ് മലബാറിക്കസിൽ ഉൾപ്പെടുത്തിയാണ് പുതിയ പാട്ട് പുറത്തിറക്കിയിരിക്കുന്നത്. ഗൃഹാതുരത്വം ഉണർത്തുന്ന വരികളാണ് പാട്ടിന്‍റെ ഹൈലൈറ്റ്. സിതാര കൃ‌ഷ്ണകുമാർ തന്നെയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മുഹ്സിൻ പരാരി യാണ് ഗാനരചന. വരികളും സംഗീതവും ആലാപനവും എല്ലാം ചേർന്ന് ഭ്രമിക്കുന്ന സൃഷ്ടിയാണ് നടുപ്പേജ്. ഏറെക്കാലത്തിനു ശേഷം ഡബ്സിയുടെ തിരിച്ചു വരവും ആഘോഷിക്കുകയാണ് ആരാധകർ.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com