"നന്ദി വേണം"; ബാബുസ്വാമിയെ വാട്സാപ്പിൽ ബ്ലോക്ക് ചെയ്ത് നാഗ സൈരന്ധ്രി

നാഗസൈരന്ധ്രി ബാബു സ്വാ‌മിയെ കുറിച്ച് പറഞ്ഞത് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.
nagasairandhri and babu swamy watsapp block

ബാബുസ്വാമിയെ വാട്സാപ്പിൽ ബ്ലോക്ക് ചെയ്ത് നാഗ സൈരന്ധ്രി

Updated on

മൂഹമാധ്യമങ്ങളിലെ നിറഞ്ഞു നിൽക്കുന്ന രണ്ടു പേരാണ് നാഗസൈരന്ധ്രിയും ബാബു സ്വാമിയും. ബാബു സ്വാമിയെ വാട്സാപ്പിൽ ബ്ലോക്ക് ചെയ്തുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ നാഗസൈരന്ധ്രി. റീലുകളിലൂടെയും ലൈവിലൂടെയും നേരത്തേ തന്നെ സമൂഹമാധ്യമങ്ങളിൽ സുപരിചിതയാണ് നാഗ സൈരന്ധ്രി. ഇവരുടെ വാചകങ്ങൾ പലതും ട്രോളുകളായി ഉപയോഗിക്കാറുണ്ട്. അടുത്തിടെ നാഗസൈരന്ധ്രിക്കൊപ്പം ഒരു പൊതു പരിപാടിയിൽ പങ്കെടുത്തതോടെയാണ് ബാബു സ്വാമിയും വൈറലായത്. നാഗസൈരന്ധ്രി ബാബു സ്വാ‌മിയെ കുറിച്ച് പറഞ്ഞത് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.

അതിനു ശേഷമാണ് ബാബു സ്വാമി ചിറ്റൂർ തത്തമംഗലം നഗരസഭയിലെ സ്വീപ്പർ ജോലിക്കാരനാണെന്നും ബാക്കിയുള്ള സമയമാണ് ആത്മീയതയ്ക്കായി ചെലവഴിക്കുന്നതെന്നും പുറത്തു വന്നത്. അതോടെ ബാബു സ്വാമിയുടെ ആരാധകർ വർധിച്ചു. സോഷ്യൽമീഡിയയിൽ വൈറലായതിനെക്കുറിച്ച് ഒരു ചാലനിൽ സംസാരിച്ചപ്പോൾ തന്‍റെ പേര് ബാബു സ്വാമി പറഞ്ഞില്ലെന്നാണ് നാഗസൈരന്ധ്രി ആരോപിക്കുന്നത്. ബാബു സ്വാമി ശുദ്ധപാവത്താനാണ് അതു കൊണ്ടാണ് വാട്സാപ്പിൽ ബ്ലോക്ക് ചെയ്തതെന്നാണ് നാഗസൈരന്ധ്രി പറയുന്നത്.

മുൻപും ഇതു പോലുള്ള പരിപാടികളിൽ ബാബു സ്വാമി പങ്കെടുത്തിട്ടുണ്ട്. എന്നാൽ അന്നൊന്നും ആരും ആ പേര് പറഞ്ഞിട്ടില്ല. താനാണ് ആ പേര് പറഞ്ഞതെന്നും തന്‍റെ അവതരണശൈലി കൊണ്ടാണ് അദ്ദേഹം വൈറലായതെന്നും ആ നന്ദി വേണമെന്നുമാണ് നാഗസൈരന്ധ്രി പറയുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com