സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്‍റെ തലയ്ക്കടിച്ച് നാനാ പടേക്കർ | Video

അനിൽ ശർമയുടെ ജേണി എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെയാണ് സംഭവം
സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്‍റെ തലയ്ക്കടിച്ച് നാനാ പടേക്കർ | Video
Updated on

മുംബൈ: സെൽഫിയെടുക്കാനായി തനിക്കു മുന്നിൽ എത്തിയ ആരാധകന്‍റെ തലയ്ക്കടിച്ച് ബോളിവുഡ് താരം നാനാ പടേക്കർ. താരം ആരാധകന്‍റെ തലയിൽ അടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇതോടെ താരത്തിനെ അനുകൂലിച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തി.

അനിൽ ശർമയുടെ ജേണി എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. ഷൂട്ടിനു തയാറായി നിൽക്കുന്ന താരത്തിനു മുന്നിലേക്ക് മൊബൈൽ ഫോണുമായി ആരാധകൻ കയറി വരുകയായിരുന്നു.

കോപാകുലനായ താരം ഉടൻ തന്നെ കൈ കൊണ്ട് ആരാധകന്‍റെ തലയ്ക്കടിച്ചു. പുറകേ ഗാർഡ് ആരാധകനെ തള്ളിപ്പുറത്താക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

logo
Metro Vaartha
www.metrovaartha.com