നാൻസി റാണി ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി പ്രകാശനം ചെയ്തു

മമ്മൂട്ടി എന്ന മഹാനടനെ നേരിൽ കാണാനും തനിക്ക് ഒരു നടിയാകാനും കാത്തിരിക്കുന്ന പെൺകുട്ടിയുടെ കഥയാണ് ഈ ചിത്രത്തിന്‍റെ പ്രമേയം
Nancy Rani first look poster Mammootty
നാൻസി റാണി ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി പ്രകാശനം ചെയ്തു
Updated on

നവാഗതനായ ജോസഫ് മനു ജയിംസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന നാൻസി റാണി എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മെഗാ സ്റ്റാർ മമ്മൂട്ടി തന്‍റെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തു. മമ്മൂട്ടി എന്ന മഹാനടനെ നേരിൽ കാണാനും തനിക്ക് ഒരു നടിയാകാനും കാത്തിരിക്കുന്ന പെൺകുട്ടിയുടെ കഥയാണ് ഈ ചിത്രത്തിന്‍റെ പ്രമേയം. അതുകൊണ്ടുതന്നെ മമ്മൂട്ടി ഈ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്യുന്നത് കൗതുകകരമാകുന്നു.

മാർച്ച് പതിനാലിന് ഈ ചിത്രം ഗുഡ് ഡേ മൂവീസ് പ്രദർശനത്തിനെത്തിക്കുന്നു. അർജുൻ അശോകൻ, അജു വർഗീസ്, സണ്ണി വെയ്ൻ, അഹാന കൃഷ്ണ, ലാൽ, ശ്രീനിവാസൻ, ഇന്ദ്രൻസ്, ധ്രുവൻ, റോയി സെബാസ്റ്റ്യൻ, മല്ലിക സുമാരൻ, വിശാഖ് നായർ, കോട്ടയം രമേശ്, ലെന, സുധീർ കരമന, അബു സലീം, അസീസ് നെടുമങ്ങാട്, മാല പാർവതി, തെന്നൽ അഭിലാഷ്, വിഷ്ണു ഗോവിന്ദ്, പോളി വിൽസൺ, സോഹൻ സീനുലാല്‍, നന്ദു പൊതുവാൾ, കോട്ടയം പുരുഷൻ തുടങ്ങിയ പ്രമുഖ താരങ്ങൾ അണിനിരക്കുന്നു.

കൈലാത്ത് ഫിലിംസിന്‍റെ ബാനറിൽ റോയി സെബാസ്റ്റ്യൻ, മനു ജയിംസ് സിനിമാസിന്‍റെ ബാനറിൽ നൈനാ ജിബി പിട്ടാപ്പിള്ളിൽ, പോസ്റ്റ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജോൺ ഡബ്ല്യു. വർഗീസ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

ക്യാമറ രാഗേഷ് നാരായണൻ, എഡിറ്റർ അമിത് സി. മോഹനൻ. ബിജിഎം സ്വാതി മനു പ്രതീക്, ലിറിക്സ് അമിത് മോഹനൻ, ടിറ്റോ പി. തങ്കച്ചൻ, ദീപക് രാമകൃഷ്ണൻ, നൈന ജിബി, ഗായകർ വിനീത് ശ്രീനിവാസൻ, റിമി ടോമി, മിയ എസ്സാ മെഹക്, മനു ജെയിംസ്, നിഹാൽ മുരളി, അമല റോസ് ഡൊമിനിക്, മല്ലികാ സുകുമാരൻ, ഇന്ദുലേഖ വാര്യർ, ജാൻവി ബൈജു, സോണി മോഹൻ, അഭിത്ത് ചന്ദ്രൻ, മിഥുൻ മധു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com