ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം പാടി നന്ദഗോവിന്ദം ഭജൻസ്; 'നന്ദകുന്തിരിക്കം' എന്ന് വിമർശനം|Video

തൊട്ടടുത്തുള്ള പള്ളിയുമായി ക്ഷേത്രത്തിനുള്ള ബന്ധം പരാമർശിച്ചു കൊണ്ടാണ് നന്ദഗോവിന്ദം ഭജൻസ് ടീം ഈ ഗാനമാചരിച്ചത്.

ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായി നടത്തിയ സംഗീത പരിപാടിയിൽ ക്രിസ്തീയ ഭക്തിഗാനം പാടിയ നന്ദഗോവിന്ദം ഭജൻസിനെതിരേ ആർഎസ്എസ് പ്രവർത്തകൻ. ഹൃദയവിദ്യ ഫൗണ്ടേഷൻ ചെയർമാനും ആർഎസ്എസ് സഹയാത്രികനുമായ വിദ്യാസാഗർ ഗുരുമൂർത്തിയാണ് ഫെയ്സ്ബുക്കില‌ൂടെ ഭജൻസ് ടീമിനെ വിമർശിച്ചിരിക്കുന്നത്. കോട്ടയം വേമ്പിൻകുളങ്ങര ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലാണ് ഭജനയ്ക്കിടയിൽ ഈ പരദേവനഹോ എന്നു തുടങ്ങുന്ന ക്രിസ്തീയ ഭക്തിഗാനം ഉൾപ്പെടുത്തിയിരുന്നത്. തൊട്ടടുത്തുള്ള പള്ളിയുമായി ക്ഷേത്രത്തിനുള്ള ബന്ധം പരാമർശിച്ചു കൊണ്ടാണ് നന്ദഗോവിന്ദം ഭജൻസ് ടീം ഈ ഗാനമാചരിച്ചത്.

ക്ഷേത്രത്തിലെ ദേശവിളക്കിന് പള്ളിയിലും വിളക്കു തെളിയിക്കാറുണ്ട്. ക്ഷേത്രോത്സവത്തിനു വേണ്ടിയുള്ള പാർക്കിങ സൗകര്യവും പള്ളിയാണ് ചെയ്തിരിക്കുന്നത്. ഇക്കാര്യങ്ങൾ എടുത്തു പറഞ്ഞു കൊണ്ടാണ് ക്രിസ്തീയ ഭക്തിഗാനം പാടിയത്.

എന്നാൽ ക്ഷേത്രവേദികൾ ക്രിസ്തീയ ഗാനങ്ങൾ പാടാൻ ഉപയോഗിക്കരുതെന്നും ഹിന്ദുക്കളുടെ ചെലവി്് പ്രശസ്തി നേടിയ ശേഷം ഹാലേലൂയ പാടുന്നത് വലിയ തെറ്റാണെന്നും വിദ്യാസാഗർ ഫെയ്സ്ബുക്കിൽ കുറിച്ചു. നന്ദകുന്തിരിക്കം ഭജൻസ് എന്നും വിമർശിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com