നന്ദിതയുടെ ജീവിതകഥ സിനിമയാകുന്നു

നന്ദിതയുടെ സര്‍ഗ്ഗജീവിതത്തിലൂടെ കടന്നുപോകുന്ന മുഴുനീള ക്യാംപസ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എന്‍. എന്‍. ബൈജു
നന്ദിതയുടെ ജീവിതകഥ സിനിമയാകുന്നു
Updated on

അകാലത്തില്‍ വിട്ടു പിരിഞ്ഞ  കവയത്രി  നന്ദിതയുടെ  ജീവിതകഥ സിനിമയാകുന്നു. നന്ദിത എന്നു തന്നെ പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നന്ദിതയുടെ സര്‍ഗ്ഗജീവിതത്തിലൂടെ കടന്നുപോകുന്ന മുഴുനീള ക്യാംപസ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എന്‍. എന്‍. ബൈജു. 

പരസ്യക്കമ്പനിയായ എം. ആര്‍ട്‌സ് മീഡിയയുടെ ബാനറില്‍ ശരത് സദനാണു  നിര്‍മാണം.  നന്ദിത ജനിമൃതികളുടെ  പ്രണയകാവ്യം  എന്ന നോവലിനെ  അടിസ്ഥാനമാക്കി  ഗാത്രി വിജയ് ആണു ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീജിത്ത് രവി,  ശിവജി ഗുരുവായൂര്‍,  ജയന്‍ ചേര്‍ത്തല,  സുനില്‍ സുഗതാ, ഷെജിന്‍, സീമാ . ജി. നായര്‍,  അംബിക മോഹന്‍, രാജേഷ്  കോബ്ര, ജീവന്‍ ചാക്കാ,  പുതുമുഖ നായകന്‍ ശരത് സദന്‍,  സുബിന്‍ സദന്‍.  എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു.  

നന്ദിതയായി പ്രധാന വേഷത്തില്‍ എത്തുന്നതു ഗാത്രി വിജയ് ആണ്.  അബൂരി, മുണ്ടക്കയം, പരുന്തുംപാറ, വയനാട് എന്നിവിടങ്ങളിലായി  ചിത്രീകരണം പുരോഗമിക്കുന്നു. സംഗീതം-ജോസി ആലപ്പുഴ, ഷിബു അനിരുദ്ധ്. ഗാന രചന-ഡി.ബി അജിത്, പി.ജി ലത. പശ്ചാത്തലസംഗീതം- ജോസി ആലപ്പുഴ. ഡിഒപി-ജോയി. പിആര്‍ഒ എം. കെ ഷെജിന്‍.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com