
ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒരുമിച്ച നൻപകൽ നേരത്ത് മയക്കം എന്ന സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഫെബ്രുവരി 23ന് നെറ്റ്ഫ്ളിക്സിലൂടെ ചിത്രം സ്ട്രീമിങ് തുടങ്ങും. ജനുവരിയിലാണു തിയെറ്ററുകളിൽ റിലീസ് ചെയ്തത്.
നിരവധി ചലച്ചിത്രോത്സവങ്ങളിൽ പ്രശംസ നേടിയ ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ജയിംസ് എന്ന കഥാപാത്രമായാണു മമ്മൂട്ടി ചിത്രത്തിൽ എത്തിയത്. ചിത്രത്തിലെ മികവാർന്ന അഭിനയത്തിലൂടെ മമ്മൂട്ടി ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. മമ്മൂട്ടിയും ലിജോയും ആദ്യമായി ഒരുമിച്ച ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. മമ്മൂട്ടിക്കമ്പനിയാണ് ചിത്രം നിർമിച്ചത്.
എസ് ഹരീഷിന്‍റേതായിരുന്നു രചന. ഛായാഗ്രഹണം തേനി ഈശ്വർ. അശോകൻ, രാജേഷ് ശർമ്മ, വിപിൻ ആറ്റ്ലി, രമ്യ പാണ്ഡ്യൻ തുടങ്ങിയവരാണു ചിത്രത്തിലെ മറ്റു താരങ്ങൾ.