'നരി വേട്ട' പാക്കപ്പ് ആയി

എഴുപത്തിയഞ്ചു ദിവസത്തോളം നീണ്ടുനിന്ന ഷെഡ്യൂളിലാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്
'nari vetta' movie pack up
'നരി വേട്ട' പാക്കപ്പ് ആയി
Updated on

ഇന്ത‍്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. വയനാട്, കോട്ടയം, ചങ്ങനാശ്ശേരി കുട്ടനാട്, ഭാഗങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. എഴുപത്തിയഞ്ചു ദിവസത്തോളം നീണ്ടുനിന്ന ഷെഡ്യൂളിലാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. ചിത്രത്തിന്‍റെ മേജർ ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് വയനാട്ടിലാണ്. ഒരു നാടിന്‍റെ അവകാശ പോരാട്ടത്തിലൂടെയാണ് ഈ ചിത്രത്തിന്‍റെ കഥാ പുരോഗതി.

നിരവധി സാമൂഹ്യ പ്രശ്നങ്ങൾ വിശകലനം ചെയ്യുന്ന ഈ ചിത്രം വൻ മുതൽമുടക്കിൽ വലിയ ക്യാൻവാസിലൂടെയാണ് അവതരണം. ഏറെ സാമൂഹ്യ പ്രതിബദ്ധത ഒദ്യോഗികജീവിതത്തിലും, വ്യക്തി ജീവിതത്തിലും കാത്തുസൂക്ഷിക്കുന്ന പൊലീസ് കോൺസ്റ്റബിൾ വർഗീസ് എന്ന കഥാപാത്രത്തിന്‍റെ സംഘർഷമാണ് ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്. ടൊവിനോ തോമസാണ് വർഗീസ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

പ്രശസ്ത തമിഴ് നടനും, സംവിധായകനുമായ ചേരൻ,സുരാജ് വെഞ്ഞാറമൂടും ഈ ചിത്രത്തിലെ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയംവദാ കൃഷ്ണയാണ് നായിക. ആര്യാസലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട്, പ്രശാന്ത് മാധവൻ, എൻ.എം. ബാദുഷ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം നിരവധി താരങ്ങളും, പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ അബിൻ ജോസഫിന്‍റെതാണു തിരക്കഥ.

'nari vetta' movie pack up
'nari vetta' movie pack up

എക്സിക‍്യൂട്ടീവ് പ്രൊഡ്യൂസർ - എൻ. എം. ബാദുഷ, സംഗീതം-ജെയ്ക്ക് ബിജോയ്സ്, ഛായാഗ്രഹണം - വിജയ്, എഡിറ്റിംഗ് - ഷമീർ മുഹമ്മദ്, പ്രൊജക്റ്റ് ഡിസൈൻ - ഷെമി

കലാസംവിധാനം - ബാവ, മേക്കപ്പ് - അമൽ, കോസ്റ്റ്യും ഡിസൈൻ - അരുൺ മനോഹർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രതീഷ് കുമാർ, നിർമാണ നിർവ്വഹണം - സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പിആർഒ- വാഴൂർ ജോസ്, ഫോട്ടോ - ശ്രീരാജ്

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com