ഇനി നസ്ലിന്‍റെ കാലം; മോളിവുഡ് ടൈംസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

ബുക്ക് മൈ ഷോ, ഡിസ്ട്രിക്റ്റ്, ടിക്കറ്റ് ന‍്യൂ തുടങ്ങിയ വിവിധ പ്ലാറ്റ്ഫോമുകൾ മുഖേന ടിക്കറ്റ് ബുക്ക് ചെയ്യാം
naslen malayalam movie molywood times ticket booking started

ഇനി നസ്ലിന്‍റെ കാലം; മോളിവുഡ് ടൈംസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

Updated on

രാമു സുനിലിന്‍റെ തിരക്കഥയിൽ അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ് എന്ന ചിത്രത്തിന്‍റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ബുക്ക് മൈ ഷോ, ഡിസ്ട്രിക്റ്റ്, ടിക്കറ്റ് ന‍്യൂ തുടങ്ങിയ വിവിധ പ്ലാറ്റ്ഫോമുകൾ മുഖേന ടിക്കറ്റ് ബുക്ക് ചെയ്യാം. ജെയ്ക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിൽ നസ്ലിനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഏറെ പ്രതീക്ഷയോടെയാണ് നസ്ലിന്‍റെ മോളിവുഡ് ടൈംസിന് ആരാധകർ കാത്തിരിക്കുന്നത്. ജൂൺ അഞ്ചിനാണ് ചിത്രം തിയെറ്ററിൽ റിലീസാകുന്നത്. സിനിമ സംവിധായകനാകണമെന്ന സ്വപ്നവുമായി നടക്കുന്ന വിനീത് മാധവൻ എന്ന കഥാപാത്രത്തെയാണ് നസ്ലിൻ സ്ക്രീനിൽ അവതരിപ്പിക്കുന്നത്. സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

logo
Metro Vaartha
www.metrovaartha.com