
നവ്യ നായരുടെയും, സൗബിൻ ഷാഹിറിന്‍റെയും 'പാതിരാത്രി': ടീസർ എത്തി
നവ്യ നായരെയും സൗബിൻ ഷാഹിറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ പാതിരാത്രി സിനിമയുടെ ടീസർ എത്തി. മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. ഏറെ ചർച്ച ചെയ്യപ്പെട്ട പുഴു എന്ന ചിത്രത്തിനു ശേഷം രത്തീന സംവിധാനം ചെയ്യുന്ന ഈ ചിത്രം ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഡോ. കെ.വി. അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവരാണ് നിർമിക്കുന്നത്.
പൂർണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഇത്തരമൊരു പ്രണയ മൊഴികൾക്കുള്ള സ്ഥാനമെന്താണ്? ഹൈറേഞ്ചിലെ ഒരു ഗ്രാമത്തിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തിലൂടെ ഒറ്റരാത്രിയിൽ നടക്കുന്ന ഒരു കഥയാണ് ഈ ചിത്രത്തിന്‍റെത്.
പ്രേക്ഷകരെ തുടക്കം മുതൽ ഒടുക്കം വരെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് ചിത്രത്തിന്‍റെ കഥാവികസനം. സണ്ണി വെയ്നും ആൻ അഗസ്‌റ്റിനും സുപ്രധാനമായ വേഷങ്ങളിലുണ്ട്. ശബരീഷ്, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ് എന്നിവരും പ്രധാന താരങ്ങളാണ്. ഷാജി മാറാടാണ് ഈ ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം - ജെയ്ക്സ് ബിജോയ്. ഛായാഗ്രഹണം ഷഹ്‌നാദ് ജലാൽ. എഡിറ്റിങ് - ശ്രീജിത്ത് സാരംഗ്.