പോയസ് ഗാർഡനിൽ 31 കോടിയുടെ അപ്പാർട്മെന്‍റ് സ്വന്തമാക്കി നയൻതാര

ധനുഷ്, രജനികാന്ത് എന്നിവർക്കും പോയസ് ഗാർഡനിൽ വസതികളുണ്ട്.
Nayantara own 31 crore Rs worth apartment at poes garden chennai
നയൻതാര
Updated on

ചെന്നൈ: തമിഴ്നാട്ടിലെ പോയസ് ഗാർഡനിൽ 31.5 കോടി രൂപയുടെ ആഡംബര അപ്പാർട്മെന്‍റ് സ്വന്തമാക്ക് നയൻതാര. തേനാംപേട്ടിലെ അഞ്ച് നിലകളിലായി നിർമിച്ചിരിക്കുന്ന റസിഡൻഷ്യൽ പ്രോജക്റ്റിൽ നയൻതാരയുടെയും ഭർത്താവ് വിഘ്നേഷ് ശിവന്‍റെയും പേരിലാണ് ഡ്യൂപ്ലെക്സ് അപ്പാർട്മെന്‍റ് സ്വന്തമാക്കിയിരിക്കുന്നത്.

16,500 ചതുരശ്ര അടിയാണ് വിസ്തീർണം. ഒന്നിലധികം കിടപ്പു മുറികൾ, ലിവിങ് ഏരിയകൾ, പ്രീമിയം ഇന്‍റീരിയറുകൾ, സ്വകാര്യ ടെറസുകൾ എന്നിവയും അപ്പാർട്മെന്‍റിലുണ്ടായിരിക്കും. ധനുഷ്, രജനികാന്ത് എന്നിവർക്കും പോയസ് ഗാർഡനിൽ വസതികളുണ്ട്. അൽവാർപേട്ടിലെ വീനസ് കോളനിയിൽ 7000 സ്ക്വയർ ഫീറ്റ് വസതിയിലാണ് നയൻതാരയും കുടുംബവും താമസിക്കുന്നത്.

കൂടാതെ ഹൈദരാബാദ്, ചെന്നൈ, കേരളം എന്നിവിടങ്ങളിൽ വീടുകളും അപ്പാർട്മെന്‍റുകളുമുണ്ട്.

മന ശങ്കര വര പ്രസാദ് ഗാരു എന്ന തെലുങ്ക് ചിത്രത്തിലാണ് നയൻതാരയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com