അണിയറയിൽ നയന്‍താരയുടെ മൂന്നു ചിത്രങ്ങൾ

'മന്നന്‍ഗാട്ടി സിന്‍സ് 1960' ചിത്രീകരണം അവസാന ഘട്ടത്തിൽ, 'ടെസ്റ്റ്' പൂർത്തിയായി, ഹിന്ദി ചിത്രം പ്രീ പ്രൊഡക്ഷൻ ഘട്ടത്തിൽ
നയൻതാര
നയൻതാര
Updated on

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ 'മന്നന്‍ഗാട്ടി സിന്‍സ് 1960' എന്ന ചിത്രത്തിന്‍റെ ചിത്രീകരണം അവസാനഘട്ടത്തില്‍. നവാഗതനായ ഡ്യൂട് വിക്കിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. യോഗി ബാബു, ഗൗരി കിഷന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നയന്‍‌താര അഭിനയിക്കേണ്ട ചില ഭാഗങ്ങളുടെ ചിത്രീകരണം മാത്രമാണ് ഇനി പൂര്‍ത്തിയാവാനുള്ളത്. സീന്‍ റോള്‍ഡന്‍ സംഗീതവും ആര്‍.ഡി. രാജശേഖര്‍ ചായഗ്രഹണവും നിര്‍വഹിക്കുന്നു.

അതേസമയം, നയന്‍താര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ടെസ്റ്റ്‌ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. സ്പോര്‍ട്സ് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ മാധവനും സിദ്ധാർഥുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഷാരൂഖ്‌ ഖാന്‍ നായകനായ ജവാനു ശേഷം നയന്‍‌താര അഭിനയിക്കുന്ന ഹിന്ദി ചിത്രത്തിന്‍റെ പ്രീ പ്രോഡക്ഷന്‍ ജോലികളും നടന്നുവരികയാണ്. സഞ്ജയ്‌ ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com