നയൻതാരയുടെ 75-ാം ചിത്രം ഒരുങ്ങുന്നു

ചിത്രത്തിന്‍റെ ടൈറ്റിൽ ഉടൻ പ്രഖ്യാപിക്കും
നയൻതാരയുടെ 75-ാം ചിത്രം ഒരുങ്ങുന്നു
Updated on

നയൻതാരയുടെ എഴുപത്തിയഞ്ചാമതു സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ജയ്, സത്യരാജ്, റെഡിങ് കിങ്സ്ലി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ നീലേഷാണു ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ ശങ്കറിന്‍റെ അസിസ്റ്റന്‍റായി പ്രവർത്തിച്ചിട്ടുള്ളയാളാണു നീലേഷ്.

നാദ് സ്റ്റുഡിയോസ്, ട്രൈഡന്‍റ് ആർട്സ് എന്നിവയുടെ സഹകരണത്തോടെ സീ സ്റ്റുഡിയോസാണു ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്‍റെ ടൈറ്റിൽ ഉടൻ പ്രഖ്യാപിക്കും. ഛായാഗ്രഹണം ദിനേഷ് കൃഷ്ണൻ. ഈ വർഷം അവസാനത്തെടയാകും ചിത്രം തിയെറ്ററിലെത്തുക.

മനസിനക്കരെ എന്ന സിനിമയുടെ അരങ്ങേറ്റം കുറിച്ച നയൻതാര വളരെ പെട്ടെന്നാണു തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി ഉയർന്നത്. ഇപ്പോൾ തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഷാരൂഖ് ഖാനൊപ്പം ജവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് നയൻതാര.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com