

ഇന്ത്യന്‍ സിനിമയിലെ താരറാണിയാണ് നയന്‍താര. മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരം പിന്നീട് തെന്നിന്ത്യന്‍ ലോകം കീഴടക്കുകയായിരുന്നു. ഇപ്പോള്‍ തന്റെ ആദ്യ ജോലിയും അതില്‍ നിന്നു കിട്ടിയ പ്രതിഫലവും വെളിപ്പെടുത്തിയിരിക്കുകയാണ് താരം. പുതിയ സിനിമ 'ഹായ്'യുടെ പ്രേമോഷന്റെ ഭാഗമായി പേളി മാണി ഷോയില്‍ പങ്കെടുത്തപ്പോഴാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
ആദ്യത്തെ ജോലിയും അതില്‍ നിന്നു കിട്ടിയ പ്രതിഫലവും എത്രയായിരുന്നു എന്നാണ് പേളി മാണി ചോദിച്ചത്. വനിതയുടെ കവര്‍ ഷൂട്ടായിരുന്നു തനിക്ക് ആദ്യമായി ലഭിക്കുന്ന ജോലി എന്നാണ് നയന്‍താര പറഞ്ഞത്. അതിന് തനിക്ക് ഏകദേശം 2000-3000 രൂപയാണ് ലഭിച്ചതെന്നും നയന്‍താര പറഞ്ഞി. പേളി മാണിയും തന്റെ ആദ്യത്തെ ജോലി വെളിപ്പെടുത്തി. കുട്ടിക്കാലത്ത് അച്ഛന്റെ കാലിലെ നഖം വെട്ടിക്കൊടുത്തതിന് തനിക്ക് 500 രൂപ കിട്ടി എന്നാണ് പേളി പറഞ്ഞത്.
വനിത മാഗസിനില്‍ വന്ന ഫോട്ടോ കണ്ടാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട് നയന്‍താരയെ മനസിനക്കരെ എന്ന സിനിമയിലേക്ക് വിളിക്കുന്നത്. 2003ല്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരം 2005ല്‍ അയ്യ എന്ന ചിത്രത്തിലൂടെ തമിഴില്‍ എത്തുകയായിരുന്നു. കണ്ണൂര്‍ സ്വദേശിയായ വിഷ്ണു ഇടവനാണ് ഹായ് സിനിമ സംവിധാനം ചെയ്യുന്നത്. കെവിന്‍ നായകനാവുന്ന ചിത്രം ഒരു റൊമാന്റിക് ഡ്രാമയാണ്. ഓഗസ്റ്റ് 28നാണ് ചിത്രം തിയറ്ററിലെത്തുന്നത്.