വിവാഹ വീഡിയോ വിവാദം; നയൻതാരയെ പിന്തുണച്ച് പാർവതിയും ശ്രുതിയും

പാർവതി ഭരത് ബാല സംവിധാനം ചെയ്ത് തമിഴ് ചിത്രം മാരിയാനിൽ ധനുഷിനൊപ്പം ഒന്നിച്ച് അഭിനയിച്ചിരുന്നു
Wedding video controversy; Parvathy and Shruti support Nayanthara
വിവാഹ വീഡിയോ വിവാദം; നയൻതാരയെ പിന്തുണച്ച് പാർവതിയും ശ്രുതിയും
Updated on

വിവാഹ ഡോക‍്യുമെന്‍ററിയുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ നയൻതാരയെ പിന്തുണച്ച് കൂടുതൽ നടിമാർ. പാർവതി തിരുവോത്താണ് നയൻതാരയ്ക്ക് ആദ‍്യം പിന്തുണ അറിയിച്ചത്. പിന്നാലെ അനുപമ പരമേശ്വരനും പിന്തുണ അറിയിച്ചിട്ടുണ്ട്. പാർവതി ഭരത് ബാല സംവിധാനം ചെയ്ത് തമിഴ് ചിത്രം മാരിയാനിൽ ധനുഷിനൊപ്പം ഒന്നിച്ച് അഭിനയിച്ചിരുന്നു. 2016ൽ ആർ.എസ്. ദുരൈ സെന്തിൽകുമാർ സംവിധാനം ചെയ്ത് കൊടി എന്ന ചിത്രത്തിൽ അനുപമയും ധനുഷിനൊപ്പം അഭിനയിച്ചിട്ടുണ്ട്.

ഇവരെകൂടാതെ നയൻതാര സമൂഹമാധ‍്യമത്തിൽ പങ്കു വച്ച പോസ്റ്റിൽ നസ്രിയ നസീം, ഐശ്വര‍്യ ലക്ഷ്മി, ശ്രുതി ഹാസൻ, ഗൗരി ജി കിഷൻ എന്നിവർ ലൈക്ക് ചെയ്തിട്ടുണ്ട്. ബോളിവുഡ് താരങ്ങളായ ഏക്ത കപൂർ, ദിയ മിർസ, ശിൽപ റാവു, ഉർഫി ജാവേദ് എന്നിവരും നയൻതാരയുടെ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. നടി നയൻതാരയുടെയും വിഘ്നേഷ് ശിവന്‍റെയും വിവാഹ ഡോക‍്യുമെന്‍ററി പുറത്തുവരുന്നത് നീളാൻ കാരണം ധനുഷ് ആണെന്ന ആരോപണവുമായാണ് നയൻതാര രംഗത്തെത്തിയത്.

നാനും റൗഡി താൻ' എന്ന സിനിമയിലെ മൂന്ന് സെക്കൻഡ് ക്ലിപ്പ് ഉപയോഗിച്ചതിനാണ് ധനുഷ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. നയൻതാരയും വിജയ് സേതുപതിയും മുഖ്യവേഷങ്ങളിൽ അഭിനയിച്ച സിനിമയുടെ നിർമാതാവ് ധനുഷ് ആയിരുന്നു. വിഘ്നേഷ് സംവിധാനം ചെയ്ത ഈ സിനിമയുടെ സെറ്റിൽ വച്ചാണ് വിഘ്നേഷും നയൻതാരയും പ്രണയത്തിലാകുന്നതും. അതിനാലാണ് ചിത്രത്തിന്‍റെ വിഷ്വലുകൾ ഡോക്യുമെന്‍ററിക്ക് ആവശ്യമായി വന്നത്.

നേരത്തെ, ചിത്രത്തിന്‍റെ ചെറിയ ക്ലിപ്പിങ് ഡോക്യുമെന്‍ററിയിൽ ഉപയോഗിക്കാൻ അനുമതി തേടിയിരുന്നെങ്കിലും എൻഒസി നൽകാൻ ധനുഷ് തയാറായിരുന്നില്ല. ഇതെത്തുടർന്ന്, മൊബൈൽ ഫോണിൽ ചിത്രീകരിച്ച്, സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന മൂന്നു സെക്കൻഡ് ക്ലിപ്പ് മാത്രമാണ് ഉപയോഗിച്ചതെന്നും നയൻതാര. മറ്റുള്ളവരുടെ ദുരിതങ്ങളിൽ സന്തോഷം കണ്ടെത്തുന്ന ആളാണ് ധനുഷ് എന്നും നയൻതാര ആരോപിക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com