'നീരജ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഫാമിലി ഡ്രാമ സസ്പെൻസ് ചിത്രമാണ് നീരജ
'നീരജ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

തിരക്കഥാകൃത്ത് രാജേഷ് കെ. രാമൻ ആദ്യമായി സംവിധാനം ചെയ്യുന്ന നീരജ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ വനിതാ ദിനത്തിൽ പുറത്തിറങ്ങി. ഉണ്ണിമുകുന്ദൻ, അന്ന ബെൻ, സംവിധായകനായ അമൽ നീരദ്, ബി ഉണ്ണികൃഷ്ണൻ, ജിബു ജേക്കബ് തുടങ്ങിയവരുടെ സാമൂഹിക മാധ്യമ പേജുകളിലൂടെയാണു പോസ്റ്റർ പുറത്തിറക്കിയത്.

നീരജയായി ശ്രുതി രാമചന്ദ്രൻ എത്തുന്ന ചിത്രത്തിൽ ഗുരു സോ മസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രിന്ദ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു. ഹൃദയം ഫെയിം കലേഷ് രാമാനന്ദ്, രഘുനാഥ് പാലേരി, അഭിജ ശിവകല, സ്മിനു സിജു, കോട്ടയം രമേശ്, സന്തോഷ് കീഴാറ്റൂർ, അരുൺകുമാർ, ശ്രുതി രജനികാന്ത്, സജിൻ ചെറുകയിൽ തുടങ്ങിയവരാണു മറ്റു താരങ്ങൾ. ഫാമിലി ഡ്രാമ സസ്പെൻസ് ചിത്രമാണ് നീരജ.

സൂരജ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എം രമേഷ് റെഡ്ഡിയാണ് ചിത്രം നിർമ്മിക്കുന്നത്. കന്നട സിനിമയിൽ ഏഴോളം ചിത്രങ്ങൾ നിർമ്മിച്ച രമേശ് റെഡ്ഡിയുടെ ആദ്യ മലയാള ചിത്രമാണിത്.

ക്യാമറ രാഗേഷ് നാരായണൻ. എഡിറ്റിംഗ് അയ്യൂബ് ഖാൻ. ഗാനരചന വിനായക് ശശികുമാർ. കവിത രമ്യത്ത് രാമൻ. സംഗീതം സച്ചിൻ ശങ്കർ മന്നത്ത്. ബി ജി എം ബിപിൻ അശോക്. കല മനു ജഗത്ത്. മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ. കോസ്റ്റ്യൂംസ് ബ്യൂസി ബേബി ജോൺ. പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്തിരൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സജീവ് പുതുപ്പള്ളി. ചീഫ് അസോസിയേറ്റ് ഡയറക്ടർ അഭി ആനന്ദ്. അസോസിയറ്റ് ഡയറക്ടർ നിധീഷ് ഇരിട്ടി. സ്റ്റിൽസ് രാകേഷ് നായർ. പിആർഒ എം കെ ഷെജിൻ.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com