ബാന്ദ്ര സിനിമയ്ക്കെതിരെ നെഗറ്റീവ് റിവ്യൂ: അശ്വന്ത് കോക്ക് അടക്കം 7 യൂട്യൂബർമാര്‍ക്കെതിരെ കോടതിയിൽ ഹർജി

തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അജിത് വിനായക ഫിലിംസാണ് ഹർജി സാർപ്പിച്ചത്
ബാന്ദ്ര സിനിമയ്ക്കെതിരെ നെഗറ്റീവ് റിവ്യൂ: അശ്വന്ത് കോക്ക് അടക്കം 7 യൂട്യൂബർമാര്‍ക്കെതിരെ കോടതിയിൽ ഹർജി

തിരുവനന്തപുരം: ബാന്ദ്ര സിനിമയ്ക്കെതിരെ നെഗറ്റീവ് റിവ്യൂ ചെയ്‌ത യൂട്യൂബർമാര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി. അശ്വന്ത് കോക്ക് അടക്കം 7 യൂട്യൂബർമാര്‍ക്കെതിരെയാണ് ഹർജി. ഷിഹാബ്, ഉണ്ണി ബ്ലോഗ്സ് , ഷാസ് മുഹമ്മദ്, അര്‍ജുൻ, ഷിജാസ് ടോക്ക്സ്, സായ് കൃഷ്ണ എന്നിവരാണ് മറ്റ് യൂട്യൂബർമാർ.

തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അജിത് വിനായക ഫിലിംസാണ് ഹർജി സാർപ്പിച്ചത്. സിനിമ ഇറങ്ങി മൂന്നു ദിവസത്തിനുള്ളിൽ നഷ്ടമുണ്ടാകുന്ന രീതിയിൽ നെഗറ്റീവ് റിവ്യൂ നടത്തിയെന്നാണ് അജിത് വിനായക ഫിലിംസ് നൽകിയ പരാതി. ഇവക്കെതിരെ കേസെടുക്കാൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകണമെന്ന് നിർമ്മാണ കമ്പനി ഹര്‍ജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

വോയിസ് ഓഫ് സത്യനാഥന് ശേഷം ദിലീപ് നായകനായ ചിത്രമാണ് ബാന്ദ്ര. ബോളിവുഡ് നടിയായ താരാ ജാനകിയായി തമന്നയാണ് നായിക. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര ആരംഭം മുതൽ വലിയ ഹൈപ്പോടെ ഇറങ്ങിയ ചിത്രമാണ്. ആക്ഷന് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ കുടുംബബന്ധങ്ങളുടെ വൈകാരികതയും പരാമര്‍ശിക്കുന്നുണ്ട്

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com