നെറ്റ്ഫ്ലിക്സിൽ ഈ വർഷം ഇന്ത്യൻ സിനിമകൾ 6, വെബ് സീരീസുകൾ 13!

മാധവൻ, സെയ്ഫ് അലി ഖാൻ, നയൻതാര, രാജ്‌കുമാർ റാവു തുടങ്ങിയവരുടെ സിനിമകൾ. കീർത്തി സുരേഷ് - രാധിക ആപ്തെ ടീമിന്‍റെയും, ഷാരുഖ് ഖാന്‍റെ മകൻ ആര്യൻ ഖാന്‍റെയും സീരീസുകൾ
Netflix Indian films, web series 2025
നെറ്റ്ഫ്ലിക്സിൽ ഈ വർഷം ഇന്ത്യൻ സിനിമകൾ 6, വെബ് സീരീസുകൾ 13!Netflix
Updated on

അന്താരാഷ്ട്ര ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ ഈ വർഷം സ്ട്രീം ചെയ്യാൻ പോകുന്ന ഇന്ത്യൻ ചിത്രങ്ങളുടെയും വെബ് സീരീസുകളുടേയും ലിസ്റ്റ് പുറത്തുവിട്ടു. ഇതിൽ ആറ് സിനിമകളും പതിമൂന്ന് വെബ് സീരീസുകളും ഉൾപ്പെടുന്നു.

ഇവയ്ക്ക് പുറമെ അനുജ എന്ന ഹ്രസ്വ ചിത്രവും അഞ്ചോളം അൺ സ്ക്രിപ്റ്റഡ് സീരീസുകളും സ്ട്രീം ചെയ്യും. ലൈവ് ആയി WWE സ്ട്രീം ചെയ്യും. ഫെബ്രുവരി മൂന്ന് വരെ നെറ്റ്ഫ്ളിക്സുമായി കരാറായ ചിത്രങ്ങളുടെ ലിസ്റ്റാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

സിനിമകളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത് ഇവ:

  1. മാധവൻ നായകനായ ആപ് ജൈസാ കോയി

  2. യാമി ഗൗതം - പ്രതീക് ഗാന്ധി ടീമിന്‍റെ ധൂം ധാം

  3. സെയ്ഫ് അലി ഖാൻ നായകനായ ജ്യുവൽ തീഫ് - ദ ഹെയ്‌സ്റ്റ് ബിഗിൻസ്

  4. ഇബ്രാഹിം അലി ഖാൻ നായകനായ നാദാനിയാം

  5. മാധവൻ - നയൻതാര ടീമിന്‍റെ ടെസ്റ്റ്

  6. രാജ്‌കുമാർ റാവു നായകനായ ടോസ്‌റ്റർ

വെബ് സീരീസുകളുടെ പട്ടിക

  1. കീർത്തി സുരേഷ് - രാധിക ആപ്‌തെ ടീമിന്‍റെ അക്ക

  2. വിക്രമാദിത്യ മോട്വാനെ ഒരുക്കിയ ബ്ലാക്ക് വാറന്‍റ്

  3. എക്സൽ മീഡിയ അവതരിപ്പിക്കുന്ന ഡബ്ബ കാർട്ടൽ

  4. സൂപ്പർ ഹിറ്റ് സീരിസ് ഡൽഹി ക്രൈംസ് സീസൺ 3

  5. ദിവ്യേന്ദു - പുൽകിത് സാമ്രാട്ട് ടീമിന്‍റെ ഗ്ലോറി

  6. ഖാക്കീ- ദി ബംഗാൾ ചാപ്റ്റർ

  7. ഹിറ്റ് സീരിസ് കൊഹ്‌റ സീസൺ 2

  8. മണ്ഡല മർഡേഴ്സ്

  9. ഹിറ്റ് സീരിസായ റാണാ നായിഡു സീസൺ 2

  10. സാരേ ജഹാം സെ അച്ഛാ

  11. സൂപ്പർ സുബ്ബു

  12. ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ ഒരുക്കിയ ദ ബ**ഡിസ് ഓഫ് ബോളിവുഡ്

  13. ദി റോയൽസ്

അൺസ്ക്രിപ്റ്റഡ് ഷോകൾ

  1. ഡൈനിങ് വിത്ത് ദ കപൂർസ്

  2. ദ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ സീസൺ 3

  3. ദി ഗ്രേറ്റ്സ്റ്റ് റിവൽറി- ഇന്ത്യ vs പാക്കിസ്ഥാൻ

  4. ദ റോഷൻസ്

  5. വീർ ദാസ് ഫുൾ വോളിയം

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com