

പാട്രിയറ്റിന്‍റെ സെറ്റിൽ പുതുവത്സരം ആഘോഷിച്ച് മമ്മൂട്ടി
കൊച്ചി: പാട്രിയറ്റിന്‍റെ സെറ്റിൽ പുതുവർഷം ആഘോഷിച്ച് മമ്മൂട്ടിയും അണിയറ പ്രവർത്തകരും. മമ്മൂട്ടിക്കൊപ്പം സംവിധായകൻ മഹേഷ് നാരായണൻ, നിർമാതാവ് ആന്‍റോ ജോസഫ് എന്നിവരും ആഘോഷത്തിൽ പങ്കുചേർന്നു. മമ്മൂട്ടിയെ കൂടാതെ മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.
ഈ ചിത്രം വിഷുവിന് തിയെറ്റിൽ എത്തും.
ആന്‍റോ ജോസഫും, കെ.ജി അനിൽകുമാറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മഹേഷ് നാരായണനണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, ലഡാക്ക്, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രത്തിന്‍റെ അവസാനഭാഗമാണ് കൊച്ചിയിൽ പുരോഗമിക്കുന്നത്.