നിഖില വിമലിന്‍റെ 'പെണ്ണ് കേസ്‌'

നിഖില വിമല്‍ നായികയാകുന്ന 'പെണ്ണ് കേസ്' എന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി
നിഖില വിമലിന്‍റെ 'പെണ്ണ് കേസ്‌' | Nikhila Vimal movie Pennu Case
നിഖില വിമലിന്‍റെ 'പെണ്ണ് കേസ്‌'
Updated on

നിഖില വിമല്‍ നായികയാകുന്ന 'പെണ്ണ് കേസ്' എന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് ആണ് ചിത്രത്തിന്‍റെ സംവിധായകൻ. ഇ ഫോര്‍ എക്സ്പ്രിമെന്‍റ്, ലണ്ടന്‍ ടാക്കീസ് എന്നീ നിര്‍മാണ കമ്പനികളുടെ ബാനറില്‍ രാജേഷ് കൃഷ്ണ, മുകേഷ് ആര്‍. മേത്ത, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കും. കണ്ണൂരിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന 'പെണ്ണ് കേസ്' ഡിസംബര്‍ പകുതിയോടെ ചിത്രീകരണം ആരംഭിക്കും. രശ്മി രാധാകൃഷ്ണനും ഫെബിന്‍ സിദ്ധാഥും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.

ചായാഗ്രഹണം- ഷിനോസ്, എഡിറ്റിങ് - സരിന്‍ രാമകൃഷ്ണന്‍, സഹ തിരക്കഥ, സംഭാഷണം - ജ്യോതിഷ് എം, സുനു വി, ഗണേഷ് മലയത്ത്, പ്രൊഡക്ഷൻ കൺസൽട്ടന്‍റ്- വിപിൻ കുമാർ, കലാസംവിധാനം- ഹർഷാദ് നക്കോത്ത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com