ബോളിവുഡ് നടൻ നിതേഷ് പാണ്ഡെ അന്തരിച്ചു

നാസിക്കിനു സമീപം ഇഗ്താപുരിയിൽ ഷൂട്ടിങ്ങിനെത്തിയപ്പോഴായിരുന്നു സംഭവം
ബോളിവുഡ് നടൻ നിതേഷ് പാണ്ഡെ  അന്തരിച്ചു
Updated on

മുംബൈ: പ്രമുഖ ബോളിവുഡ് നടൻ നിതേഷ് പാണ്ഡെ (51)യെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയസ്തംഭനമാണ് മരണ കാരണം. നാസിക്കിനു സമീപം ഇഗ്താപുരിയിൽ ഷൂട്ടിങ്ങിനെത്തിയപ്പോഴായിരുന്നു സംഭവം. അദ്ദേഹത്തിന്‍റെ ഭാര്യാസഹോദരനും നിർമ്മാതാവുമായ സിദ്ധാർത്ഥ് നഗറാണ് വിയോഗ വാർത്ത സ്ഥിരീകരിച്ചത്. ഭാര്യ: അർപ്പിത.

തൊണ്ണൂറുകളിലാണ് നാടകരംഗത്ത് അരങ്ങേറിയത്. പിന്നീട് സിനിമാ - സീരിയൽ രംഗത്ത് സജീവമായ നിതേഷ് പാണ്ഡെ അവിസ്മരണീയമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രീതി പിടിച്ചു പറ്റി. ഓം ശാന്തി ഓം, ദബാംഗ് 2, ഖോസ്‌ല കാ ഘോസ്‌ല തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com