
പുതിയ ചിത്രം ഏഴ് കടല്‍ ഏഴ് മലൈയില്‍ ചെന്തമിഴില്‍ പുഷ്പം പോലെ ഡബ് ചെയ്ത് നിവിന്‍ പോളി. റാം ആണു ചിത്രത്തിന്‍റെ സംവിധാനം. ചിത്രത്തിന്‍റെ ഡബ്ബിങ് ചെന്നൈയില്‍ പൂര്‍ത്തിയായി. വിടുതലൈയിൽ നായകവേഷം സൂരി ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുവെന്നതും ഏഴ് കടല്‍ ഏഴ് മലൈയെ സവിശേഷമാക്കുന്നു.
പേരൻപിൽ പ്രധാനവേഷം അവതരിപ്പിച്ച അഞ്ജലിയാണ് നായിക. സംഗീത സംവിധാനം യുവന്‍ ശങ്കര്‍ രാജ. സുരേഷ് കാമാക്ഷിയാണ് ചിത്രം നിര്‍മിക്കുന്നത്. എന്‍. കെ. ഏകാംബരനാണ് ഛായാഗ്രഹണം. പ്രൊഡക്ഷന്‍ ഡിസൈനര്‍- ഉമേഷ് ജെ. കുമാര്‍, എഡിറ്റിങ്- മതി വി.എസ്, കൊറിയോഗ്രഫി- സാന്‍ഡി, മേയ്ക്കപ്പ്- പട്ടണം റഷീദ്.