ഡോൾബി ദിനേശനായി നിവിൻ പോളി | First Look
താമർ രചനയും സംവിധാനവും നിർവഹിക്കുന്ന 'ഡോൾബി ദിനേശൻ' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നിവിൻ പോളി നായകനാകുന്ന ഈ ചിത്രം നിർമിക്കുന്നത് അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത് ആണ്.
സർക്കീട്ട് എന്ന ആസിഫ് അലി - താമർ - അജിത് വിനായക ചിത്രം റിലീസ് ആവാനിരിക്കെയാണ് വീണ്ടും താമറും അജിത് വിനായകയും ഒരുമിക്കുന്നത്. ഇക്കുറി നായകനായി നിവിൻ എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ ഏറെയാണ്. ദിനേശൻ എന്ന തനിനാടൻ മലയാളി കഥാപാത്രമായി ആണ് നിവിൻപോളി ഈ ചിത്രത്തിൽ എത്തുന്നത്. പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഒരു ഓട്ടൊ റിക്ഷ ഡ്രൈവറുടെ ഗെറ്റപ്പിലാണ് നിവിൻ പോളി.
ചിത്രം മേയ് പകുതിയോടെ ചിത്രീകരണം ആരംഭിക്കും. ജിതിൻ സ്റ്റാനിസ്ലാസ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീത സംവിധാനം ഡോൺ വിൻസെന്‍റ്, പ്രോജക്റ്റ് ഡിസൈനർ രഞ്ജിത്ത് കരുണാകരൻ, എഡിറ്റിങ് നിധിൻ രാജ് ആരോൾ.
ഈചിത്രത്തിന്‍റെ സൗണ്ട് വിഭാഗത്തിൽ ജോലി ചെയ്യുന്നത് അനിമൽ ഉൾപ്പെടെയുള്ള വൻ ബോളിവുഡ് ചിത്രളുടെ ഭാഗമായ സിങ്ക് സിനിമ ആണ്.